തൃശൂർ: പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തൃശൂർ ചാലക്കുടിയിലാണ് സംഭവം. തലയോട്ടിയും അസ്ഥി കഷ്ണങ്ങളുമാണ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മൃതദേഹാവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് പുരുഷന്റേതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഫോറൻസിക് സംഘം എത്തി പരിശോധന നടത്തിവരികയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ സമീപ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടരുകയാണ്.