ഇന്ത്യൻ ഹോക്കി ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു; ഞെട്ടിക്കൽ തീരുമാനം 29-ാം വയസിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ഹോക്കി ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു; ഞെട്ടിക്കൽ തീരുമാനം 29-ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 06:37 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് തിരശീല വീഴുന്നത്. ഹരിയാനയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച റാണി പട്ടിണിയോടും സാമ്പത്തിക പരാധീനതകളോടും പടവെട്ടിയാണ് ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമായത്. റാണിയുടെ പിതാവ് ഉന്തുവണ്ടി താെഴിലാളിയായിരുന്നു. 2021-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്ത് എത്തിക്കാൻ ക്യാപ്റ്റൻ റാണിക്ക് സാധിച്ചിരുന്നു.

“അതൊരു മികച്ച യാത്രയായിരുന്നു, ഇന്ത്യക്കായി ഇത്രയും നാൾ കളിക്കാനാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. കുട്ടിക്കാലം മുതൽ ഒരുപാട് ദാരിദ്രമാണ് കണ്ടത്. എങ്കിലും എന്തെങ്കിലും ചെയ്യണമെന്നും രാജ്യത്തെ പ്രതിനിധീകരിക്കണമെന്നുമായിരുന്നു എന്റെ ചിന്തകൾ”. —-അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

2008-ൽ 14-ാം വയസിലാണ് റാണി എന്ന മുന്നേറ്റ താരം ഇന്ത്യൻ കുപ്പായം അണിയുന്നത്. ഒളിമ്പിക്സ് യോ​ഗ്യത മത്സരത്തിലായിരുന്നു അരങ്ങേറ്റം. 254 മത്സരങ്ങളിൽ 205 തവണയാണ് അവർ എതിർവല തുളച്ചത്. 2020ൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചിരുന്നു. ഇതേവർഷം തന്നെ രാജ്യത്തെ നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീയും നൽകി. നിലവിൽ ദേശീയ വനിത സബ് ജൂനിയർ ടീമിന്റെ പരിശീകയാണ് താരം.

Tags: FormerranirampalhockeyretirementWomensAnnouncesskipper
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies