AI-ലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് മുകേഷ് അംബാനി; ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്ന് വിശേഷിപ്പിച്ച് എൻവിഡിയ CEO
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

AI-ലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് മുകേഷ് അംബാനി; ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്ന് വിശേഷിപ്പിച്ച് എൻവിഡിയ CEO

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് സംസാരിച്ച ആദ്യ ലോകനേതാവാണ് നരേന്ദ്ര മോദിയെന്ന് ജെൻസൻ ഹുവാങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 08:47 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: നിർമിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ ഇന്ത്യക്കേറെ ചെയ്യാനാ​കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ശേഷം ലോകത്ത് മികച്ച 4ജി, 5ജി ബ്രോഡ്ബാൻഡ് ഉൾപ്പടെ മികച്ച കണക്ടിറ്റിവിറ്റി നൽകുന്നത് ഇന്ത്യയാണ്. നേരത്തെ ഇതിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലാത്ത കമ്പനിയായിരുന്നുവെങ്കിൽ ഇന്ന് സ്ഥിതി അങ്ങനെയല്ല, ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനി ഇന്ത്യയിലാണ്, അത് ജിയോ ആണെന്നും അംബാനി പറഞ്ഞു.

യുഎസ് പോലുള്ള രാജ്യങ്ങളിൽ ഉപഭോക്താക്കൾ ഒരു ജിബി ഡാറ്റയ്‌ക്ക് അഞ്ച് ഡോളർ (ഏകദേശം 420 രൂപ) നൽകുമ്പോൾ ആഗോള ശരാശരി ഒരു ജിബിക്ക് 3.5 ഡോളർ‌ (ഏകദേശം 295 രൂപ) ആണ്. ഇന്ത്യയിൽ ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് ഏകദേശം 15 സെൻറ് (12-13 രൂപ) ചിലവ് മാത്രമേ വരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാറ്റയിലേത് പോലെ ഏതാനും വർഷങ്ങൾക്കുള്ളിൽ എഐ വിപണിയിൽ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം ആവർത്തിച്ചു. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന എൻവിഡിയ എഐ ഉച്ചകോടിയിൽ എൻവിഡിയ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ്ങുമായി നടന്ന ചർച്ചയ്‌ക്കിടയാണ് അംബാനിയുടെ പരാമർശം.

ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്നാണ് എൻവിഡിയ സ്ഥാപകൻ വിശേഷിപ്പിച്ചത്. രാജ്യത്ത് രണ്ട് ലക്ഷം ഐടി പ്രൊഫഷണലുകളെയാണ് എഐ ലോകത്തേക്ക് കടത്തിവിട്ടതെന്നും ജെൻസൻ ഹുവാങ്ങ് പറഞ്ഞു. റിലയൻസ് ജിയോയുമായി പങ്കുച്ചേർന്ന് രാജ്യത്ത് എഐ വികസിപ്പിക്കുമെന്നും ചർച്ചയ്‌ക്കൊടുവി‍ൽ ഇരുവരും പ്രഖ്യാപിച്ചു. എഐയിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കുറിച്ചും ഇരുവരും സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് സംസാരിച്ച ആദ്യ ലോകനേതാവാണ് നരേന്ദ്ര മോദിയെന്നും ജെൻസൻ പറഞ്ഞു.

Tags: mukesh ambaniartificial intelligenceAIachievements in AI
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies