താഴ്വരയിലെ സമാധാനം തകർക്കുകയാണ് പാക് ഭീകരരുടെ പരമ പ്രധാനമായ ലക്ഷ്യം; ഭീതി ജനിപ്പിക്കാൻ പ്രദേശവാസികളെ കരുവാക്കുന്നു: പ്രതിരോധവക്താവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താഴ്വരയിലെ സമാധാനം തകർക്കുകയാണ് പാക് ഭീകരരുടെ പരമ പ്രധാനമായ ലക്ഷ്യം; ഭീതി ജനിപ്പിക്കാൻ പ്രദേശവാസികളെ കരുവാക്കുന്നു: പ്രതിരോധവക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 06:09 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കശ്മീർ താഴ്വരയിൽ ഭീതി ജനിപ്പിക്കാനും സമാധാനം തകർക്കാനും ലക്ഷ്യമിട്ട് പാക് ഭീകരർ ബോധപൂർവം നടത്തുന്ന ആക്രമണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കശ്മീരിലെ ​ഗുൽമാർ​​ഗ് സെക്ടറിൽ നടന്ന ഭീകരാക്രമണമെന്ന് സൈന്യം. കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.

ബാരമുള്ളയിലെ ബൂട്ടപ്രതി പ്രദേശത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് ശ്രീന​ഗറിലെ പ്രതിരോധ വക്താവ് പറഞ്ഞു. ഭീകരർ വെടിയുതിർത്തതോടെ ജാ​ഗ്രതയോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് മറ്റ് സൈനികർ പ്രത്യാക്രമണം നടത്തിയതെന്നും ഇത് ഭീകരർക്ക് ആയുധങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടാൻ കാരണമായെന്നും വക്താവ് കൂട്ടിച്ചേർത്തു. തിരച്ചിൽ നടപടികൾ പുരോ​ഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സമാധാനവും സന്തോഷവും നിറഞ്ഞ് സാധാരണ ജിവിതത്തിലേക്ക് തിരികെ വരുന്ന താഴ്വരയിൽ അശാന്തി പടർത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. താഴ്വരയിലെ ഭീകരവാഴ്ചയാണ് ഭീകരർ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രമെന്നും പ്രസ്താവനയിൽ പറയുന്നു. റൈഫിൾമാൻ കൈസർ അഹമ്മദ് ഷാ, ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. മുഷ്താഖ് ചൗധരിയും സഹൂർ അഹമ്മദ് മിറുമാണ് കൊല്ലപ്പെട്ട ചുമട്ടുതൊഴിലാളികൾ. ജമ്മു കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ നാലുപേർക്കും ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ ഭീകരരെ തടയുന്നതിനും അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കുന്നതിനുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള ഉന്നതതല ചർച്ചകളും നടത്തി.

Tags: FEATURED2Army On J&K AttackPakistani terroriststargeting Kashmiri localsfear in ValleyDefence spokespersonattack on Army convoy
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies