മതം നോക്കി കുത്തിയതാണോ സെക്കുലർ? പാലക്കാട്ടെ വോട്ട് കച്ചവടം ജനങ്ങൾ ചർച്ച ചെയ്യേണ്ടത്; മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇത് തമസ്‌കരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതം നോക്കി കുത്തിയതാണോ സെക്കുലർ? പാലക്കാട്ടെ വോട്ട് കച്ചവടം ജനങ്ങൾ ചർച്ച ചെയ്യേണ്ടത്; മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇത് തമസ്‌കരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 08:32 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഷാഫി പറമ്പിലിന് അനുകൂലമായി ഇ ശ്രീധരനെ തോൽപിക്കാൻ നടത്തിയ വോട്ട് കച്ചവടത്തെക്കുറിച്ച് പി സരിന്റെ വെളിപ്പെടുത്തലും എകെ ബാലന്റെ കുറ്റസമ്മതവും പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് കെ സുരേന്ദ്രൻ. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വിഷയം തമസ്‌കരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പാലക്കാട് പറഞ്ഞു.

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ തമ്മിൽ എന്ത് വ്യത്യാസമാണ് ഉളളത്. ഞങ്ങൾക്ക് കിട്ടേണ്ട വോട്ടുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൽകിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പറയുന്നു. സിപിഎം നേതാവായ എ.കെ ബാലൻ അത് കുറച്ചുകൂടി പരിഷ്‌കരിച്ചു പറഞ്ഞു. ഞങ്ങൾക്ക് കിട്ടേണ്ട സെക്കുലർ വോട്ടുകൾ യുഡിഎഫിന് കിട്ടിയെന്ന് ആയിരുന്നു ബാലന്റെ വാക്കുകൾ.

ഏതാണ് സെക്കുലർ വോട്ട്. സ്വന്തം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിന് ഉറച്ച് വിശ്വസിച്ച് വോട്ട് ചെയ്തവർ സെക്കുലർ അല്ല. ഷാഫി പറമ്പിലിന്റെ മതംനോക്കി വോട്ട് മാറി ചെയ്തവരുടേത് സെക്കുലർ വോട്ട്. അതെന്ത് ന്യായമാണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഇ ശ്രീധരനെ പരാജയപ്പെടുത്താൻ മതം നോക്കി വോട്ട് ചെയ്തവർ വിശുദ്ധൻമാർ. അവർ സെക്കുലർ വോട്ടർമാരാണ്. എന്തുകൊണ്ട് ഈ വിഷയത്തിൽ മറുപടി നൽകാൻ രണ്ട് മുന്നണികളും തയ്യാറാകുന്നില്ല. എൽഡിഎഫിന്റെ അരിവാൾ ചുറ്റികയ്‌ക്ക് വോട്ട് ചെയ്തവർ ആരായി മാറിയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല. കേരളത്തിലെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ യുഡിഎഫ് ചർച്ച ചെയ്യുന്നില്ല. സംസ്ഥാനത്ത് 17 ശതമാനം ജനസംഖ്യയുളള ക്രൈസ്തവ സമൂഹത്തിലെ എല്ലാ സഭകളും ഒറ്റ സ്വരത്തിൽ ആവശ്യപ്പെട്ട വിഷയമാണ് വഖഫ് നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. പക്ഷെ എൽഡിഎഫും യുഡിഎഫും ചേർന്ന് ഐകകണ്‌ഠേന നിയമസഭയിൽ പ്രമേയം പാസാക്കി.

ക്രൈസ്തവ സമൂഹം ഉയർത്തിയ ആശങ്കയെക്കുറിച്ച് പ്രമേയത്തിൽ ഒരു വരി പോലും എൽഡിഎഫും യുഡിഎഫും സംസാരിച്ചില്ല കേരളത്തിൽ ആചരിക്കപ്പെടുന്ന മതേതരത്വം പച്ചയായ വർഗീയതയാണെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്. അതിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ തമസ്‌കരിക്കുകയുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് തൃശൂരിൽ ജനങ്ങൾ പരാജയപ്പെടുത്തിയതെന്നും അത് തന്നെയാണ് പാലക്കാടും ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പുകളിലും സംഭവിക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: politicsPalakkadK Surendranbjp keralamകെ. സുരേന്ദ്രൻkeralaBypoll newsCross votingLDF-UDF
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies