താലികെട്ടി 3-ാം നാൾ ഭാര്യയുടെ 52 പവൻ പണയം വച്ചു, 13.5 ലക്ഷവുമായി മുങ്ങി; ഭർത്താവ് അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താലികെട്ടി 3-ാം നാൾ ഭാര്യയുടെ 52 പവൻ പണയം വച്ചു, 13.5 ലക്ഷവുമായി മുങ്ങി; ഭർത്താവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 11:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാര്യയുടെ സ്വർണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നെയ്യാറ്റിൻകര സ്വദേശി അനന്തുവിനെയാണ് (34) പൊലീസ് പിടികൂടിയത്. വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യയുടെ സ്വർണം പണയം വയ്‌ക്കുകയും തുടർന്ന് ലഭിച്ച 13.5 ലക്ഷത്തിലധികം രൂപ അനന്തു കൈക്കലാക്കുകയായിരുന്നു. ഇതിനായി 52 പവൻ സ്വർണാഭരണങ്ങൾ ഇയാൾ പണയംവച്ചു. കൂടാതെ ഇനിയും പണവും സ്വത്തും വേണമെന്ന് പറഞ്ഞ് വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കി. ഒടുവിൽ ഭർത്താവിന്റെ ശല്യം സഹിക്കാനാകാതെ പൊലീസിനെ സമീപിക്കുകയായിരുന്നു യുവതി. ഇതോടെയാണ് അനന്തു നാടുവിട്ടത്.

ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്നു അനന്തു. വർക്കല സ്വദേശിനിയെ 2021 ഓ​ഗസ്റ്റിലാണ് വിവാഹം കഴിച്ചത്. സ്വർണം പണയംവച്ച് പണം തട്ടിയതിന് പുറമേ ഇയാൾ ഭാര്യയുടെ വീടും വസ്തുവും തന്റെ പേരിലാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് തർക്കിച്ചിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതോടെ കയ്യിലുള്ള പണവുമായി മുങ്ങുകയായിരുന്നു പ്രതി.

കേരളത്തിലെ വിവിധ ജില്ലകളിൽ ഒളിച്ചുതാമസിച്ച പ്രതി ബെംഗളൂരുവിലും ഏറെ നാൾ താമസിച്ചു. ഒളിവിൽ കഴിയുന്ന അനന്തുവിനെക്കുറിച്ച് വർക്കല പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഒടുവിൽ പിടിയിലായത്.

Tags: wifehusbandGold LoanGold
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies