ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയൊരു സംഭവം അദ്ദേഹത്തിന്റെ ആരാധകരുടെ സമർപ്പണം എത്രയുണ്ടെന്ന് വരച്ചുകാട്ടുന്നു. ചൈനയിൽ നിന്ന് ഒരു ആരാധകൻ ക്രിസ്റ്റ്യാനോയെ കാണാൻ താണ്ടിയത് 13,000 കിലോമീറ്റർ ദൂരമാണ്. 24-കാരനായ ഗോങ് ആണ് ചെനൈയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്ര. മാർച്ച് 18-നാണ് യാത്ര ആരംഭിച്ചത്. ഒടുവിൽ ഗോങ് അവന്റെ ആരാധനാപാത്രത്തെ
ഓട്കോബർ 20ന് നേരിൽ കണ്ടു. അൽ നസ്സർ ഫുട്ബോൾ ക്ലബിന്റെ മുന്നിലായിരുന്നു ആ അവിസ്മരണീയ കൂടികാഴ്ച. ഗോങിനെ ചേർത്തുപിടിച്ച റൊണോ, ജഴ്സിയിലും ബാനറുകളിലും ഒപ്പിട്ട് നൽകി. ബീജിംഗ് വഴി കസാഖിസ്ഥാനിലൂടെയാണ് അദ്ദേഹം റിയാദിലെത്തിയത്. 6 രാജ്യങ്ങൾ കടന്നായിരുന്നു സ്വപ്ന യാത്ര. ജോർജിയ, ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങളും ഗോങ് താണ്ടിയവയിലുണ്ട്. ഭാഷയിലും ഭക്ഷണത്തിലും ശരീരികമായ ബുദ്ധിമുട്ടുകളും വെല്ലുവിളിയായെങ്കിലും ഇതൊക്കെ അദ്ദേഹം തരണം ചെയ്തു.
രണ്ടു പവർ ബാങ്കുകൾ കൈയിൽ കരുതി. ടെൻഡ്,പാചക സാമഗ്രികൾ,വസ്ത്രങ്ങൾ മറ്റ് അവശ്യ സാധനങ്ങൾ മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഭക്ഷണം വിലയേറിയ രാജ്യങ്ങളിൽ റൊട്ടി മാത്രം തിന്ന് വിശപ്പടക്കി. ട്രാൻസിലേഷൻ ആപ്പ് ഉപയോഗിച്ചായിരുന്നു ആശയവിനിമയം. ചൈനയിലേക്കുള്ള യാത്ര സൂപ്പർതാരം പരിക്കിനെ തുടർന്ന് മാറ്റിവച്ചതോടെയാണ് ഗോങ് സൗദിയിലേക്ക് പോകാൻ തീരുമാനിക്കുന്നത്.
He traveled 13,000 km, 6 months and 20 days on a bike, he came from China to Saudi Arabia to meet his role model, Cristiano Ronaldo ❤️ pic.twitter.com/JgUsWpVY2b
— Ronnie santos Mwine Fred -official (@SantosMwine) October 22, 2024
View this post on Instagram
“>