രണ്ടാഴ്ചയ്ക്കിടെ 400ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ; വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ കർശനമാക്കി എൻഐഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടാഴ്ചയ്‌ക്കിടെ 400ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ; വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ കർശനമാക്കി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 12:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി എൻഐഎ. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ മാത്രം 400ലധികം വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിവിധ വിമാനക്കമ്പനികൾക്ക് ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷയ്‌ക്കുൾപ്പെടെ ഇത്തരം സന്ദേശങ്ങൾ കാരണമായിരുന്നു. ഇതിന് പിന്നാലെ എൻഐഎയുടെ സൈബർ വിഭാഗവും ഭീഷണി സന്ദേശങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വിദേശത്ത് നിന്നുൾപ്പെടെ ബോംബ് ഭീഷണി സന്ദേശങ്ങൾ വിമാനക്കമ്പനികൾക്ക് ലഭിച്ചിരുന്നു. സന്ദേശങ്ങളുടെ ആധികാരികത ഉൾപ്പെടെ സൈബർ വിഭാഗം പരിശോധിക്കും. വ്യോമഗതാഗത മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിനായിട്ടാണ് നീക്കം. വിവിധ സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് എൻഐഎയുടെ പ്രവർത്തനം. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കൃത്യമായി കണ്ടെത്തി, സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും സമയബന്ധിതമായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനം ഒരുക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

തുടർച്ചയായി ബോംബ് ഭീഷണികൾ ലഭിച്ചതിന് പിന്നാലെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ബോംബ് ത്രെറ്റ് അസസ്‌മെന്റ് ടീമിനെ എൻഐഎയുടെ നേതൃത്വത്തിൽ വിന്യസിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനായി ബിടിഎസി ടീം പരിശീലനവും നൽകുന്നുണ്ട്. മുംബൈ, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം ഇതിലെ ഉദ്യോഗസ്ഥർ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

വ്യാജ കോളുകൾ യഥാർത്ഥ ഭീഷണികളിൽ നിന്ന് വഴിതിരിച്ചു വിടുമെന്നും, ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതാണെന്ന മുന്നറിയിപ്പും സുരക്ഷാ ഏജൻസികൾ പങ്കുവയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ കോളുകളുടേയും ആധികാരികത കൃത്യമായി പരിശോധിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 27 വിമാനങ്ങൾക്കാണ് പുതിയ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര തുടങ്ങിയ വിമാന സർവ്വീസുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു.

 

 

 

 

 

Tags: NIAAnti-terror agencyboosts security at airports400 bomb threatsintensified security protocols
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies