"കച്ചിലേക്ക് കണ്ണുംനട്ട് ശത്രുക്കൾ; പക്ഷെ സൈനികരുടെ കരുത്ത് എതിരാളികളുടെ പദ്ധതി ഇല്ലാതാക്കുന്നു; ഒരിഞ്ച് ഭാരതഭൂമി പോലും വിട്ടുവീഴ്ച ചെയ്യില്ല നാം"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കച്ചിലേക്ക് കണ്ണുംനട്ട് ശത്രുക്കൾ; പക്ഷെ സൈനികരുടെ കരുത്ത് എതിരാളികളുടെ പദ്ധതി ഇല്ലാതാക്കുന്നു; ഒരിഞ്ച് ഭാരതഭൂമി പോലും വിട്ടുവീഴ്ച ചെയ്യില്ല നാം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

കച്ച്: ഒരു തുണ്ട് ഭാരതഭൂമി പോലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ആഘോഷിക്കാൻ ​കച്ചിലെ സൈനികർക്ക് അരികിലെത്തി മധുരം പങ്കിട്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുവീഴ്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് നരേന്ദ്രമോദി അസന്നി​ഗ്ധമായി വ്യക്തമാക്കി.

മരുഭൂമിയിലും മഞ്ഞുവീഴ്ചയിലും മറ്റ് അപകടകരമായ ഭൂപ്രദേശങ്ങളിലും കാലാവസ്ഥയിലും നിന്നുകൊണ്ട് യുദ്ധം ചെയ്യുന്നവരാണ് സൈനികർ. നമ്മുടെ സൈന്യത്തെ നോക്കുന്ന ശത്രുക്കൾ ഒരുകാര്യം തിരിച്ചറിയുന്നു. ഇത്രയും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സൈന്യം എന്തും നേരിടാൻ കെൽപ്പുള്ളവരാണെന്ന് അവർ മനസിലാക്കുന്നു.

ലോകം ഇന്ത്യൻ സൈന്യത്തെ കാണുമ്പോൾ ഇന്ത്യയുടെ കരുത്താണ് വീക്ഷിക്കുന്നത്. നമ്മുടെ എതിരാളികൾ നിങ്ങളെ നോക്കുമ്പോൾ, അവരുടെ ദുരുദ്ദേശ്യങ്ങൾ അവിടെ ഇല്ലാതാകുന്നു. നമ്മുടെ പൗരന്മാർ നിങ്ങളെ നോക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു. ഓരോ ഇന്ത്യൻ സൈനികനും നമുക്ക് അഭിമാനമാണ്. അവർ എത്രയോതവണ സ്വയം തെളിയിച്ചിരിക്കുന്നു. നമ്മുടെ ശത്രുക്കൾ സർ ക്രീക്ക് അതിർത്തിയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്. പക്ഷെ, ഭാരതീയർക്ക് പേടിയില്ല. കാരണം ഇന്ത്യൻ സൈന്യത്തിൽ അത്രയധികം വിശ്വാസമർപ്പിക്കുന്നവരാണ് ഓരോ ഭാരതീയനും. ഇനി കച്ചിലേക്ക് നോക്കിയിരിക്കാൻ ഒരാളും ധൈര്യപ്പെടില്ല. അതിർത്തിയിലെ ഒരിഞ്ച് ഭൂമി വിട്ടുവീഴ്ച ചെയ്യാൻ ഭാരതം തയ്യാറാല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ഭാരതീയരുടെ ഈ സ്വപ്നത്തിന്റെ സംരക്ഷകരാണ് അതിർത്തിയുടെ കാവൽക്കാർ. അതിർത്തി ടൂറിസമെന്നത് ദേശീയ സുരക്ഷയുടെ നിർണായകമായ ഒരു വശമാണ്. അത് പലപ്പോഴും പരി​ഗണിക്കപ്പെട്ടിരുന്നില്ല, കച്ചിന് ഈ മേഖലയിൽ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കി സൈന്യത്തിനും സുരക്ഷാ സേനയ്‌ക്കും ആവശ്യമായ ആധുനിക വിഭവങ്ങൾ സജ്ജമാക്കാൻ കേന്ദ്രസർക്കാർ വേണ്ടതെല്ലാം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ആധുനികമായ സൈനിക ശക്തികളുടെ പട്ടികയിലേക്ക് ഭാരതസൈന്യവും ചേർക്കപ്പെടണം. അതിനുള്ള അടിത്തറയായി കരുതുന്നത് പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra ModiGujaratDIWALIKachchh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies