ഇന്ത്യയെ നാട്ടിലെത്തിയ ന്യൂസിലൻഡ് പരമ്പര തൂത്തുവാരി മുട്ടുക്കുത്തിച്ചെന്നും ടെസ്റ്റിൽ പാകിസ്താനും ഇന്ത്യയെ കീഴടക്കുമെന്നും വസീം അക്രം. ടേണിംഗ് പിച്ചുകളിലെ അധിപൻമാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ടു. സ്വന്തം മണ്ണിൽ ന്യൂസിലൻഡ് അവരെ തകർത്തു. ഇതേ ട്രാക്കിൽ പാകിസ്താനും ഇന്ത്യയെ കീഴടക്കാനാകുമെന്നാണ് മുൻ താരം പറഞ്ഞത്.
സ്പിന്നിംഗ് ട്രാക്കിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താനും കഴിയും. സ്വന്തം മണ്ണിൽ 3-0 ന് ഇന്ത്യയെ ന്യൂസിലൻഡ് തകർത്തില്ലേ— വസിം അക്രം ചോദിച്ചു. പാകിസ്താനും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഏകദിന മത്സരത്തിനിടെയുള്ള കമന്ററിയിലാണ് അക്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
12 വർഷത്തിന് ശേഷമാണ് ഇന്ത്യ നാട്ടിലൊരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്. 24 വർഷത്തിന് ശേഷം ഇന്ത്യക്കെതിരെ പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിക്കുന്ന ടീമായി ന്യൂസിലൻഡും മാറി. വാങ്കഡെയിൽ 2007-ൽ പാകിസ്താനും ഇന്ത്യയും ഒരു മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു പരമ്പരയും കളിച്ചിട്ടില്ല.