പാലക്കാട്: ചിറ്റൂരിൽ ജനതാദൾ എസ് പ്രവർത്തകന്റെ വീട്ടിൽ വൻ സ്പിരിറ്റ് വേട്ട. പെരുമാട്ടി കന്നിമാരി കരടിക്കുന്ന് സ്വദേശി സതീഷിന്റെ വീട്ടിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 1,400 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
35 ലിറ്ററിന്റെ 40 കന്നാസുകളിലായി കാറിലും, വീട്ടിലും സൂക്ഷിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. പുലർച്ചെ മുല്ലയ്‌ക്കൽ ചള്ളയിലെ തോപ്പിന് സമീപത്ത് നിന്നായി സതീഷിനെ മീനാക്ഷിപുരം പൊലീസും ഡാൻസെഫ് സ്‌ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ 350 ലിറ്റർ സ്പിരിറ്റ്, കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ 30 കന്നാസുകളിലായി സൂക്ഷിച്ച 1050 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തത്. കള്ളിൽ കലർത്താനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.