കോട്ടം: വൈക്കത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി കീഴടങ്ങി. ശിവപ്രിയ(30) അമ്മ ഗീത (58) എന്നിവരാണ് മരിച്ചത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് (നവംബർ 4ന്) രാത്രിയാണ് സംഭവം.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രിയയുടെ വീട്ടിലെത്തിയ ശേഷം നിധീഷ് ഭാര്യയെയും അമ്മയെയും ആക്രമിക്കുകയായിരുന്നു. നാല് വയസുള്ള മകൾ മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം കുട്ടിയെ നിധീഷ് സ്വന്തം വീട്ടിലെത്തിച്ചു. ഇതിന് ശേഷമാണ് പൊലീസിൽ കീഴടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നിധീഷിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.