മെത്ത് കടത്തി ഫാത്തിമ; പിതാവിന്റെ ലഹരി ബിസിനസ് ഏറ്റെടുത്ത് നടത്തിയവളെ പൊക്കി പൊലീസ്; സഹായികളെയും പിടികൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെത്ത് കടത്തി ഫാത്തിമ; പിതാവിന്റെ ലഹരി ബിസിനസ് ഏറ്റെടുത്ത് നടത്തിയവളെ പൊക്കി പൊലീസ്; സഹായികളെയും പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 05:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലഹരിക്കടത്തിനിടെ പിടിയിലായി യുവസംഘം. നാല് യുവാക്കളും ഒരു യുവതിയുമാണ് ചെന്നൈയിലെ എസ്പ്ലനേഡ് പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്‌ക്കിടെയാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് മെത്ത് അഥവ ക്രിസ്റ്റൽ മെത്ത് എന്ന് അറിയപ്പെടുന്ന മെത്താഫെറ്റമിൻ കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ മന്നാടിക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാപരിശോധന നടത്തിയത്. തുടർന്ന് രണ്ട് മോട്ടോർബൈക്കുകളിലായി എത്തിയ നാല് യുവാക്കളെ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ഇവരിൽ നിന്നാണ് മെത്ത് കണ്ടെത്തിയത്. പിന്നാലെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരിക്കടത്തിന്റെ മുഖ്യ ഇടപാടുകാരിയായ ഫാത്തിമയിലേക്ക് പൊലീസ് എത്തിയത്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്തു.

ലഹരിക്കടത്ത് കേസിൽ പിതാവ് അറസ്റ്റിലായ ശേഷം മയക്കുമരുന്ന് ബിസിനസ് ഏറ്റെടുത്ത് നടത്തിയ മകളാണ് ഫാത്തിമ. പിതാവ് ഷാഹുൽ ഹമീദ് മൂന്ന് വർഷം മുൻപായിരുന്നു അറസ്റ്റിലായത്. ഇതോടെ ഷാഹുലിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുവാക്കളുടെ സഹായത്തോടെ ഫാത്തിമ ലഹരിക്കടത്തിൽ സജീവമാവുകയായിരുന്നു.

ദിനേഷ് പ്രതാപ് (23), സന്തോഷ് (18), പ്രവീൺ (20), തേജസ് (8), ഫാത്തിമ മൗഫിയ (25) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച രണ്ട് മോട്ടോർസൈക്കിളുകളും 7 ​ഗ്രാം മെത്താഫിറ്റമിനും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags: PoliceChennaimethamphetamine
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies