ഒരു ചായ കുടിച്ചാൽ റിഫ്രഷാകാത്തവരായി ആരും കാണില്ല. ചായ കുടിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ കഴിഞ്ഞെന്ന് വരില്ല. ലോകത്തിൽ മൂന്നിൽ രണ്ട് പേരും ചായപ്രേമികളാണെന്നാണ് കണക്ക്.
കട്ടൻ ചായ, പാൽ ചായ, ഇഞ്ചി ചായ, മസാല ചായ അങ്ങനെ പട്ടിക നീളും. ഇവയിൽ ഏറെ സുപരിചിതം പാൽ ചായ ആകും. ദിവസവും രണ്ടോ മൂന്നോ നേരം പാൽ ചായ കുടിക്കുന്നവരാകും. എന്നാൽ ഇത് ശരീരത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
- തേയിലയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് വില്ലൻ. ഇത് ഉറക്കം നഷ്ടപ്പെടുത്താനും വയറിന് പ്രശ്നങ്ങൾ സൃഷ്ടിക്കാനും കുടലിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കും.
- തേയിലയിൽ അടങ്ങിയിരിക്കുന്ന തിയോഫിലിൻ എന്ന രാസവസ്തു ശരീരത്തെ ജലാംശം നഷ്ടപ്പെടാൻ കാരണമാകുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തുന്നു.
- കഫീൻ കൂടുതലായാൽ ഉത്കണ്ഠയ്‌ക്കും മാനസിക സമ്മർദ്ദത്തിനും കാരണാകും.
- ചിലരിൽ വയറിളക്കം, വയറുവേദന, നീർക്കെട്ട്, പുളിച്ചുതികട്ടൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
- രുചിക്കായി ചേർക്കുന്ന ഇഞ്ചി, ഏലയ്‌ക്ക പോലുള്ളവ അധികമായാൽ കുടലിന് ദോഷം ചെയ്യും. ഇവ ചായയുമായി ചേർന്ന് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു.
- ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ചായ കുടി അധികമായാൽ ഹൃദയമിടിപ്പ് വർദ്ധിക്കാൻ സാധ്യതയുണ്ട്.
- അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണാമകുന്നു. കഫീനും പഞ്ചസാരയുമാണ് ഇതിന് പിന്നിലെ കാരണം.