അദാനിക്കെതിരായ US കുറ്റപത്രം; മോദിയെ പഴിച്ച് രാഹുൽ; ആരോപിക്കപ്പെട്ട 4 ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനും ഭരണമുണ്ടെന്ന് ഓർമിപ്പിച്ച് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദാനിക്കെതിരായ US കുറ്റപത്രം; മോദിയെ പഴിച്ച് രാഹുൽ; ആരോപിക്കപ്പെട്ട 4 ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനും ഭരണമുണ്ടെന്ന് ഓർമിപ്പിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയ രാഹുലിന് മറുപടിയുമായി ബിജെപി വക്താവ് സാംബിത് പത്ര. അമേരിക്കയുടെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെല്ലാം ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്നതാണെന്ന് രാഹുലിനെ സാംബിത് പത്ര ഓർമിപ്പിച്ചു.

സൗരോർജ പദ്ധതിക്കായി അമേരിക്കയുടെ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികളുടെ കൈക്കൂലി നൽകി അദാനി ഗ്രൂപ്പ് ലാഭമുണ്ടാക്കിയെന്നും യുഎസിലെ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചത് ഇത്തരത്തിൽ കള്ളം പറഞ്ഞിട്ടാണെന്നുമാണ് അദാനി ​ഗ്രൂപ്പിനെതിരായ ആരോപണം. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണമുന്നയിച്ച് രാഹുൽ ​രം​ഗത്തെത്തിയിരുന്നു. അദാനിയെ സംരക്ഷിക്കുന്നതും സഹായിക്കുന്നതും മോദിയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനാണ് ബിജെപി മറുപടി നൽകിയത്.

യുഎസ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്ലെന്ന് സാംബിത് പത്ര രാഹുലിനോട് പറഞ്ഞു. അമേരിക്കയുടെ ആരോപണപ്രകാരം ഈ നാല് സംസ്ഥാനങ്ങളിലെ സർക്കാരുകൾ അദാനിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തെന്നാണ് ആരോപിക്കുന്നത്.

2021-2023 കാലയളവിൽ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുമായി കരാർ ഉറപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രൂപ്പ് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് യുഎസ് കുറ്റപത്രം. ഒഡിഷ (നവീൻ പട്നായിക്കിന്റെ ബിജെഡി ഭരിച്ചിരുന്നു), തമിഴ്നാട് (ഡിഎംകെ ഭരണം), ഛത്തീസ്​ഗഡ് (കോൺ​ഗ്രസ് ഭരിച്ചിരുന്നു), ജമ്മുകശ്മീർ, ആന്ധ്രാപ്രദേശ് (​ജ​ഗൻ മോഹൻ റെഡ്ഡിയുടെ YSR കോൺ​ഗ്രസ് ഭരിച്ചിരുന്നു) എന്നീ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണ് അമേരിക്കയുടെ കുറ്റപത്രം. അതിനാൽ അമേരിക്കയുടെ ആരോപണത്തിന് ബിജെപിയെ അനാവശ്യമായി പഴിക്കേണ്ടതില്ലെന്ന് സാംബിത് പത്ര വ്യക്തമാക്കി.

ഗൗതം അദാനിയും മരുമകനും അടക്കം എട്ടു പേർക്കെതിരെയാണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ FBIയുടെ കുറ്റപത്രം. ആന്ധ്രാപ്രദേശിൽ ഭരണത്തിന് നേതൃത്വം നൽകിയ ഉന്നതന് 1,750 കോടിയുടെ കൈക്കൂലി ഗൗതം അദാനി നേരിട്ട് കണ്ട് ഉറപ്പിച്ചുവെന്നും ഒഡിഷ, തമിഴ്നാട്, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ തുടങ്ങിയ സർക്കാരുകൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമാണ് കേസ്. അദാനി ഗ്രീൻ ഡയറക്ടർമാർക്കെതിരെ യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ എന്നീ സ്ഥാപനങ്ങളാണ് ആരോപണം ഉന്നയിച്ചത്.

അമേരിക്കയുടെ ആരോപണം നിഷേധിച്ച് അദാനി ​ഗ്രൂപ്പ് രം​ഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ​ഗ്രൂപ്പ് വാർത്താക്കുറിപ്പ് പുറത്തിറക്കി. കുറ്റപത്രത്തിലേത് ആരോപണങ്ങളാണെന്നും തെളിയിക്കുന്നതുവരെ നിരപരാധികളായി കണക്കാക്കണമെന്നും അദാനി ഗ്രൂപ്പ് ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് പ്രസ്താവിച്ചതുപോലെ, കുറ്റപത്രത്തിലെ ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും, കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധികളായി കണക്കാക്കപ്പെടുന്നതായും, സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്നും അദാനി ​ഗ്രൂപ്പ് അറിയിച്ചു.

Tags: CongressBJPRahul GandhiADANI GROUPgautam adaniUS Indictment
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies