നമ്മുടെ കുട്ടികൾ സേഫല്ല!! കേരളത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾ കൂടിവരുന്നു; ഏറ്റവുമധികം കേസുകൾ ഈ ജില്ലയിൽ.. 
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമ്മുടെ കുട്ടികൾ സേഫല്ല!! കേരളത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾ കൂടിവരുന്നു; ഏറ്റവുമധികം കേസുകൾ ഈ ജില്ലയിൽ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 07:02 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമങ്ങൾ കൂടുന്നതായി റിപ്പോർട്ട്. സ്കൂളുകളിലും താമസസ്ഥലങ്ങളിലും ഉൾപ്പടെ കുട്ടികൾ നേരിടുന്ന ലൈം​ഗിക ചൂഷണങ്ങൾ വർദ്ധിച്ച് വരികയാണെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

21 ശതമാനം കേസുകളും ചിൽഡ്രൻസ് ​ഹോമിലാണ് സംഭവിക്കുന്നതെന്നും നാല് ശതമാനം കേസുകൾ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ബലാവകാശ കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ട് ചെയ്യപ്പെട്ട 4,663 പോക്സോ കേസുകളിൽ 988 എണ്ണവും ചിൽഡ്രൻസ് ഹോമുകളിൽ നിന്നാണ്. 725 കേസുകൾ വീടുകളിൽ നിന്നും 935 കേസുകൾ പൊതുസ്ഥലത്ത് നിന്നുള്ളതുമാണ്. 173 പോക്സോ കേസുകൾ സ്കൂളിൽ നിന്നും 139 കേസുകൾ‌ വാഹനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെട്ടതായി പറയുന്ന 166 സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്. കേരളത്തിലാകമാനം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 4,663 കേസുകളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും കുറവ് പത്തനംതിട്ട ജില്ലയിലുമാണ്.

കണക്കുകൾ പ്രകാരം, 2019-ൽ 3,616 കേസുകളും 2020-ൽ 3,030 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 2021-ൽ 3,322 കേസുകളും 2022-ൽ 4,583 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ കേരളത്തിൽ പോക്സോ കേസുകൾ പ്രതിവർഷം വർദ്ധിക്കുന്നു എന്നുള്ളതാണ് ആശങ്കാജനകമായ കാര്യം. ഭൂരിഭാ​ഗം കേസുകളിലും കുട്ടികൾക്ക് പരിചയമുള്ളവരോ ബന്ധുക്കളോ അടുപ്പമുണ്ടായിരുന്നവരോ സുഹൃത്തുക്കളോ ആണ് പ്രതികളെന്നതാണ് വസ്തുത.

കുട്ടികൾക്ക് രക്ഷിതാക്കളിൽ നിന്ന് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതിന്റെയും പോക്സോ വകുപ്പിനെക്കുറിച്ച് അവബോധം ശക്തമാക്കേണ്ടതിന്റെയും പ്രാധാന്യമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും വർദ്ധിച്ചുവരുന്ന പോക്സോ കേസുകൾ മുന്നറിയിപ്പ് നൽകുന്നു.

Tags: PocsoPOCSO Actkerala
Share
Tweet
SendShare

More News from this section

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

Latest News

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies