ഭരണഘടന വെല്ലുവിളി നേരിട്ടത് അടിയന്തരാവസ്ഥക്കാലത്ത്; ഇന്ന് കശ്മീരിൽ വരെ അംബേദ്ക്കറുടെ ഭരണഘടന നടപ്പിലായെന്ന് പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടന വെല്ലുവിളി നേരിട്ടത് അടിയന്തരാവസ്ഥക്കാലത്ത്; ഇന്ന് കശ്മീരിൽ വരെ അംബേദ്ക്കറുടെ ഭരണഘടന നടപ്പിലായെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 11:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭരണഘടന ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ടത് അടിയന്തരാവസ്ഥക്കാലത്ത് ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയിൽ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ന് കശ്മീരിൽ വരെ ബാബാസാഹെബ് അംബേദ്ക്കറുടെ ഭരണഘടന നടപ്പിലായിക്കഴിഞ്ഞു. ഭരണഘടനയുടെ ശക്തിയാണ് അത് തെളിയിക്കുന്നത്. അത് നൽകിയ അധികാരത്തിന്റെ കരുത്തിലാണ് കശ്മീരിൽ വരെ ഭരണഘടന നടപ്പിലാക്കാൻ കഴിഞ്ഞത്. ഇക്കുറി കശ്മീരിൽ ആദ്യമായി ഭരണഘടനാ ദിനം ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

75 വർഷമായി രാജ്യം നേരിടുന്ന വെല്ലുവിളികളിൽ ശരിയായ പാത കാണിച്ചു തരാൻ ഭരണഘടനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം നേരിട്ട വെല്ലുവിളി ഭരണഘടനയും നേരിട്ടു. ഇന്ന് ഭരണഘടന വെല്ലുവിളി നേരിടുന്നുവെന്ന കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനുളള മറുപടി കൂടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

ഭരണഘടനയുടെ യഥാർത്ഥ പതിപ്പിൽ ഭഗവാൻ ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും ഉൾപ്പെടെ ചിത്രങ്ങളുണ്ട്. ഇന്ത്യൻ സംസ്‌കാരമാണ് അത് അടയാളപ്പെടുത്തുന്നത്. മാനവീക മൂല്യങ്ങളെക്കുറിച്ചും അത് നമ്മളെ ഓർമ്മപ്പെടുത്തുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്നത്തെ ഇന്ത്യയുടെ നയങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനം ഈ മാനുഷീക മൂല്യങ്ങളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തോടുളള പ്രതിബദ്ധതയാണ് ഭരണഘടനയെ നൂറ്റാണ്ടുകളോളം സജീവമാക്കി നിലനിർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ജനങ്ങൾക്ക് വളരെ എളുപ്പം പൈപ്പ് വെളളം ലഭ്യമാണ്. പക്ഷെ സ്വാതന്ത്ര്യത്തിന് ശേഷം 75 വർഷം പിന്നിട്ടിട്ടും ഈ സൗകര്യം മൂന്ന് കോടി വീടുകളിൽ മാത്രം ഒതുങ്ങിയിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: കോൺഗ്രസ്ഭരണഘടനpm modimodi75YearsOfConstitutionHappy Constitution Dayഅടിയന്തരാവസ്ഥ
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies