"ആദ്യം ഇന്ത്യൻ സർക്കാരിനെ അറിയിക്കണം, അപേക്ഷ നൽകണം; അമേരിക്കയോ, FBIയോ ഇതുവരെ യാതൊരു അഭ്യർത്ഥനയും നടത്തിയിട്ടില്ല": വിദേശകാര്യമന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആദ്യം ഇന്ത്യൻ സർക്കാരിനെ അറിയിക്കണം, അപേക്ഷ നൽകണം; അമേരിക്കയോ, FBIയോ ഇതുവരെ യാതൊരു അഭ്യർത്ഥനയും നടത്തിയിട്ടില്ല”: വിദേശകാര്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 06:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യവസായി ​ഗൗതം അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി പുറപ്പെടുവിച്ചതായി പറയപ്പെടുന്ന അറസ്റ്റ് വാറണ്ട് സംബന്ധിച്ച് യാതൊരു നോട്ടീസും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അദാനിക്കെതിരെ യുഎസ് ഏജൻസിയായ എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്. യുഎസിലെ അദാനി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിയമ നടപടികളിൽ ഇന്ത്യൻ സർക്കാരിന് യാതൊരു പങ്കുമില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎസ് നീതിന്യായ വകുപ്പും സ്വകാര്യ സ്ഥാപനവും തമ്മിലുള്ള നിയമപരമായ കാര്യമാണിത്. ഇത്തരം കേസുകളിൽ നിയമത്താൽ സ്ഥാപിതമായ നടപടിക്രമങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുകയെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. അറസ്റ്റ് വാറണ്ട് ഉൾപ്പടെ ഇന്ത്യയിൽ നടപ്പിലാക്കേണ്ടതായി വരുന്ന നിയമനടപടികൾ അമേരിക്കൻ ഏജൻസികൾക്ക് സ്വീകരിക്കണമെങ്കിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിയിക്കേണ്ടതുണ്ട്. യുഎസ് ഏജൻസി അപേക്ഷ സമർപ്പിക്കുന്നതിന് അനുസരിച്ച് വേണ്ടവിധമുള്ള നടപടികളെടുക്കാൻ ആഭ്യന്തര മന്ത്രലായം നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൻസ് അല്ലെങ്കിൽ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതിനായി വിദേശ സർക്കാർ നൽകുന്ന ഏതൊരു അഭ്യർത്ഥനയും നിയമവ്യവസ്ഥകൾ പ്രകാരം പരി​ഗണിക്കുന്നതാണ്. അത്തരം അഭ്യർത്ഥനകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടും. എന്നാൽ ഈ കേസിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള അഭ്യർത്ഥനയും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകൾക്ക് കൈക്കൂലി നൽകി വി​​ദേശികളുടെ സൗരോർജ്ജ കരാറുകൾ ഉറപ്പാക്കാൻ അദാനി ​ഗ്രൂപ്പ് ശ്രമിച്ചുവെന്നും ഇതുവഴി അമേരിക്കൻ നിക്ഷേപകരെ വഞ്ചിച്ചുവെന്നുമാണ് ഗൗതം അദാനിക്കെതിരെ യുഎസിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിയമപരമായി പോരാടുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.

Tags: gautam adaniUnited StatesArrest WarrantUSMEA
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies