ഡിജിറ്റൽ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും ആശങ്കയുണ്ടാക്കുന്നു; വെല്ലുവിളികളെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തന്നെ പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും ആശങ്കയുണ്ടാക്കുന്നു; വെല്ലുവിളികളെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തന്നെ പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 06:39 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം, ഡീപ്‌ഫേക്ക് വീഡിയോകൾ തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന ഭീഷണികളിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭുവനേശ്വറിൽ നടന്ന 59ാമത് ഡിജിപി-ഐജിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ സമാപന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ്, മ്യാൻമർ അതിർത്തികളിൽ നിന്നും വർദ്ധിച്ച് വരുന്ന സുരക്ഷാ ആശങ്കകൾ, അതിർത്തി മേഖലകളിലെ തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, കുടിയേറ്റം, തീരദേശ സുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങീ ദേശീയ സുരക്ഷയ്‌ക്ക് വെല്ലുവിളിയാകുന്ന വിവിധ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടന്നു.

ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, എഐയുടെ ദുരുപയോഗം എന്നിവയെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തന്നെ പ്രതിരോധിക്കണമെന്നും, വെല്ലുവിളികളെ അവസരമാക്കി മാറ്റി മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ തീരദേശ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഇതിനായി ഭാവിയിലേക്ക് കർമ്മപദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത് ഭാരത് എന്ന ആശയത്തിനൊപ്പം രാജ്യത്തിന്റെ പൊലീസ് സേനയിലും നവീകരണങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന കോൺഫറൻസിൽ ഡിജിപി, ഐജി റാങ്കിലുള്ള 250ഓളം ഉദ്യോഗസ്ഥർ നേരിട്ടും, 750ഓളം പേർ ഓൺലൈനായും പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയവും ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും വിവിധ സെഷനുകളിലായി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സുരക്ഷാ ആഭ്യന്തര പ്രശ്‌നങ്ങളിന്മേലുള്ള ചർച്ചകളും ശുപാർശകളും പ്രധാനമന്ത്രിയുമായി പങ്കിടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് ഇതുവഴി അവസരം ലഭിക്കുന്നു.

2013 വരെ ഡൽഹിയിൽ വച്ചായിരുന്നു ഈ വാർഷിക സമ്മേളനം നടത്തിയിരുന്നത്. 2014ൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യതലസ്ഥാനത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലേക്ക് പരിപാടി മാറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗുവാഹത്തി, ഹൈദരാബാദ്, കെവാഡിയ, പൂനെ, ലക്‌നൗ, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മുൻവർഷങ്ങളിൽ വാർഷിക സമ്മേളനം നടത്തിയത്.

 

 

Tags: prime minister narendra modipm modiAI TechnologyCybercrimes
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies