ലോകം ഇനി ലക്ഷദ്വീപിലേക്ക്! വൻ കപ്പലുകളിൽ സഞ്ചാരികൾ എത്തും; എട്ട് ബൃഹത് പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം ഇനി ലക്ഷദ്വീപിലേക്ക്! വൻ കപ്പലുകളിൽ സഞ്ചാരികൾ എത്തും; എട്ട് ബൃഹത് പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര സാധ്യതകൾക്ക് കുതിപ്പേക്കാൻ എട്ട് ബൃഹത് പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിന് ശേഷം ലക്ഷദ്വീപ് പ്രകൃതി സൗന്ദര്യം ആ​ഗോള തലത്തിൽ തന്നെ ചർച്ചയാണ്. ഇതിന്റെ സാധ്യതകൾ പരാമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് അണിയറയിൽ ഒരുങ്ങുന്നത്. ​​ഗതാ​ഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ മുൻതൂക്കം കൊടുക്കുന്നത്. മാലദ്വീപിന് സമാനമായ വികസനമാണ് ലക്ഷദ്വീപിൽ നടപ്പാക്കുക.

കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളിലേക്ക് വലിയ കപ്പലുകൾ അടുക്കാനുള്ള സൗകര്യം, കൽപേനി, കദ്മത്ത്, ആന്ത്രോത്ത് ദ്വീപുകളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവ പ്രധാന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ആദ്യ പദ്ധതി

കൊച്ചിയിൽ നിന്ന് 407 കിലോമീറ്റർ അകലെയുള്ള കദ്മത്ത് ദ്വീപിൽ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ജെട്ടികളും അനുബന്ധ സൗകര്യങ്ങളും  നിർമ്മിക്കുന്നതാണ് ആദ്യ പദ്ധതി. ലക്ഷദ്വീപ് ദ്വീപുകളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അമിനി ദ്വീപ് സമൂഹത്തിലെ ഏറ്റവും നീളം കൂടിയ ദ്വീപാണ് കദ്മത്ത്. 3.34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവയ്‌ക്ക് 9.3 കിലോമീറ്റർ നീളവും 0.57 കിലോമീറ്റർ വീതിയുമുണ്ട്

360 മീറ്റർ നിളത്തിൽ മൾട്ടിപർപ്പസ് ജെട്ടിയാണ് കദ്മത്തിൽ ഒരുക്കുക. യാത്രാ കപ്പലുകളുടെയും ക്രൂയിസ് കപ്പലുകളുടെയും എല്ലാ ബെർത്തിംഗ് ആവശ്യകതകളും നിറവേറ്റുന്ന തരത്തിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഒരു പാസഞ്ചർ വെയ്റ്റിംഗ് ഹാൾ, പ്രത്യേക അറൈവൽ- ഡിപ്പാർച്ചർ ടെർമിനൽ എന്നിവയും ഒരുക്കും.  303 കോടി രൂപയാണ് കദ്മത്ത് ദ്വീപിലെ ബോട്ട് ജെട്ടികളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും നിർമാണത്തിനായി മാത്രം വകയിരുത്തിയിരിക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.

മറ്റ് വലിയ പദ്ധതികൾ

  • കൽപേനി, കദ്മത്ത് , ആന്ത്രോത്ത് എന്നിവിടങ്ങളിലെ വെയർഹൗസുകളുടെ വികസനം
  • കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്റർ
  • വലിയ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിനായി കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളിൽ നിലവിലുള്ള കിഴക്കൻ ജെട്ടിയുടെ വിപുലീകരണം
  • കൽപേനി, കദ്മത്ത്, ആൻഡ്രോത്ത് എന്നിവിടങ്ങളിൽ സ്ലിപ്പ് വേയുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ വികസനത്തിന് പ്രഥമ പരി​ഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ആഭ്യന്തര ഫണ്ടുകൾക്കൊപ്പം സാഗർമാല പ്രൊജക്റ്റും കൂടി ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. കൊച്ചിൻ പോർട്ട് അതോറിറ്റിയാണ് പദ്ധതികളുടെ പ്രോജക്ട് മാനേജ്മെൻ്റ് കൺസൾട്ടൻ്റ്.  ചെന്നൈയിലെ അസിസ്റ്റം ഇന്ത്യ ലിമിറ്റഡാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.

 

Tags: Modi GovernmentlakshadeepMega Project
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies