ബയേൺ മ്യൂണിക്കിന്റെ ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യൂയർക്ക് ഫുട്ബോൾ കരിയറിലെ ആദ്യ റെഡ് കാർഡ്. ലെവർകുസനെതിരായ മത്സരത്തിന്റെ 17-ാം മിനിട്ടിലായിരുന്നും ന്യൂയറെ തേടി റെഡ് കാർഡ് എത്തിയത്. റെറേമി ഫ്രിംപോംഗിനെ ബോക്സ് വിട്ടിറങ്ങി ഫൗൾ ചെയ്തതിനാണ് കാർഡ് ലഭിച്ചത്. കരിയറിലെ 923 മത്സരങ്ങൾക്കിടെ ആദ്യമാണ് താരത്തിന് റെഡ് കാർഡ് ലഭിക്കുന്നത്.
ജർമനിക്കായി 124 മത്സരങ്ങൾ കളിച്ചപ്പോഴും മാനുവൽ ന്യൂയർ ഇതുവരെ റെഡ് കാർഡ് കണ്ട് പുറത്തായിട്ടില്ല. 17-ാം മിനിട്ടിൽ ലെവർകുസൻ താരത്തെ തോളുകൊണ്ട് ഇടിച്ചിട്ടതിനാണ് ന്യൂയറിന് കാർഡ് ലഭിച്ചത്. സഹതാരങ്ങൾ അപ്പീൽ ചെയ്തെങ്കിലും റഫറി കാർഡ് പിൻവലിക്കാൻ വഴങ്ങിയില്ല. ബയേണിൽ ഇതുവരെ താരത്തിന് ലഭിച്ചത് 10 മഞ്ഞ കാർഡുകൾ മാത്രമാണ്. അതേസമയം മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് സാബിയുടെ ബയേർ ലെവർകുസൻ ജയിച്ചു. നാഥൻ ടെല്ലയാണ് ലെവർകുസനായി വലകുലുക്കിയത്.