കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്റെ വാഹനം ഇടിച്ച് 20 കാരൻ മരിച്ചു. വടകര കടമേരി സ്വദേശി ആൽവിൻ ആണ് മരിച്ചത്. കാറുകളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ വെള്ളയിൽ പൊലീസ് സ്റ്റേഷന് മുൻവശത്ത് രാവിലെ ആയിരുന്നു സംഭവം. ആൽബിനായിരുന്നു മൊബൈലിൽ വീഡിയോ ചിത്രകരിച്ചിരുന്നത്. ഇതിനിടെ കാർ യുവാവിന്റെ ശരീരത്തിൽ ഇടിച്ച് കയറുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആൽവിൻ ജോലി ചെയ്ത കമ്പനിക്ക് വേണ്ടിയാണ് റീൽസ് ചിത്രീകരിച്ചതെന്നും സൂചനയുണ്ട്. വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന യുവാക്കളെ പൊലീസ് ചോദ്യം ചെയ്യും.















