ചക്കുളത്തമ്മയുടെ തൃക്കാർത്തിക മഹോത്സവം; പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ ; ഭക്തിസാന്ദ്രമായി അമ്മയുടെ തിരുസന്നിധി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചക്കുളത്തമ്മയുടെ തൃക്കാർത്തിക മഹോത്സവം; പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ ; ഭക്തിസാന്ദ്രമായി അമ്മയുടെ തിരുസന്നിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 04:10 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ. പുലർച്ചെ നാലര മണിക്ക് നിർമാല്യ ദർശനത്തോടൊയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാല അർപ്പിക്കാനായി അമ്മയുടെ തിരുസന്നിധിയിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഭാര്യ രാധിക ​സുരേഷും മകൻ ​ഗോകുൽ സുരേഷും ചേർന്നാണ് പൊങ്കാല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്.

കൈയ്യിൽ പൂജാദ്രവ്യങ്ങളും നാവിൽ ദേവി സ്തുതികളുമായി അംഗനമാർ അണിമുറിയാതെ എത്തിയപ്പോൾ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും യാഗഭൂമിയായി മാറി. വിളിച്ചുചൊല്ലി പ്രാർത്ഥനയ്‌ക്ക് ശേഷം ശ്രീകോവിലിന്റെ കെടാവിളക്കിൽ നിന്ന് മുഖ്യകാരദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അ​ഗ്നി പകർന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമായി. പത്തരയോടെയാണ് പണ്ടാരയടുപ്പിൽ തീ പകർന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് പൊങ്കാലയിടാനെത്തിയത്.

പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ തുടങ്ങിയിരുന്നു. ദർശനത്തിനും ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. പൊങ്കാലയർപ്പിക്കാനെത്തിയവരുടെ നിര ക്ഷേത്രത്തിന് ചുറ്റും 70 കിലോമീറ്ററുകളോളം നീണ്ടു. റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചിരുന്നത്.

രാവിലെ പ്രദേശത്ത് ചാറ്റൽ മഴയുണ്ടായിരുന്നു. ഇത് ഭക്തരെ ആശങ്കപ്പെടുത്തിയെങ്കിലും പണ്ടാരയടുപ്പിൽ തീ പകരുന്ന സമയം മഴ നിന്നിരുന്നു. ക്ഷേത്രത്തിലേക്കുള്ള പാതകളിലെല്ലാം പൊങ്കാലയ്‌ക്ക് വേണ്ടി ഭക്തർ നിറഞ്ഞിരുന്നു. രോഗനിവാരണം, മംഗല്യ ഭാഗ്യം, സന്താന കുടുംബ ഐശ്വര്യം, ഉദ്യോഗാദിസമൃദ്ധി എന്നിവ മനസിൽ പ്രാർത്ഥിച്ചാണ് ഭക്തർ ചക്കുളത്തമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നത്.

തുരുവല്ല -തകഴി, ചങ്ങനാശേരി- ചെങ്ങന്നൂർ- പന്തളം, മാന്നാർ- മാവേലിക്കര, മുട്ടാർ-കിടങ്ങറാ, വീയപുരം-ഹരിപ്പാട് എന്നീ പ്രധാന ബസ് റൂട്ടിലും ഇടവഴികളിലും പൊങ്കാല അർപ്പിക്കാനായി ഭക്തർ നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു.

Tags: AlappuzhaPONKALAChakkulathukavu
Share
Tweet
SendShare

More News from this section

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies