ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ചിട്ടി, ലോട്ടറി എന്നിവയിൽ ഭാഗ്യം വരുന്ന സമയമാണ്. അന്യ ജനങ്ങളാൽ അറിയപ്പെടുന്നവർ ആകും. കുറെ നാളായി അലട്ടിക്കൊണ്ടിരുന്ന ജോലി കാര്യങ്ങളിൽ തീരുമാനമാകും. എവിടെയും മാന്യത, വാഹനങ്ങൾ മൂലം ഗുണം, ബിസിനസ്സ് കാര്യങ്ങളിൽ നിനച്ചിരിക്കാത്ത പുരോഗതിയും അത് വഴി ധനനേട്ടവും പ്രതീക്ഷിക്കാം. എന്നാൽ വാരം അവസാനം കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും ഭാര്യാഭർതൃ ഐക്യം കുറയുകയും ചെയ്തേക്കാം. ഉഷ്ണ രോഗങ്ങൾ പിടിപെടാതെ നോക്കുക. സന്താനങ്ങളെ കൊണ്ട് ചീത്തപ്പേര്, കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം എന്നിവ സംഭവിക്കുന്ന കാലമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ധനപരമായി കുറേനാളായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാവും. ഭാഗ്യാനുഭവങ്ങൾ ലഭിച്ചു തുടങ്ങും. ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ആണ് ഈ ആഴ്ചയിൽ വരുന്നത്. പഴയ സുഹൃത്തുക്കളുടെ പുനർസമാഗമം നടക്കും. ശത്രുക്കൾ ആയിരുന്ന ബന്ധുക്കൾ വഴക്ക് മറന്നു സ്നേഹബന്ധത്തിൽ ആകും. വാരാന്ത്യത്തിൽ പ്രവർത്തന മാന്ദ്യം വരും എങ്കിലും ഈശ്വാരാനുഗ്രഹത്താൽ പലതും മറി കടക്കുവാൻ സാധിക്കും. കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, അപ്രതീക്ഷ ധനനേട്ടം, പ്രേമ കാര്യങ്ങളിൽ പുരോഗതി, വിവാഹാദിമംഗള കർമങ്ങൾക്ക് കുടുംബ സമേതം പങ്കെടുക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വാഹനഭാഗ്യം ഉള്ള വാരം ആണ്. പുതിയ വാഹനം വാങ്ങാൻ പറ്റിയ സമയം. ജോലിയിൽ ഉയർന്ന പദവി വരും. മേലധികാരിയിൽ നിന്നും പ്രശംസയും സമ്മാനവും ലഭിക്കും. നല്ല പങ്കാളിയെ കണ്ടുമുട്ടും. ദീർഘകാലമായ രോഗദുരിതത്തിനു ശാന്തി ലഭിക്കും. സ്വത്തു തർക്കങ്ങളിൽ പരിഹാരം ഉണ്ടാവും. കടമായി കൊടുത്തു നഷ്ട്ടപെട്ടു എന്ന് വിശ്വസിച്ചിരുന്ന പണം തിരികെ ലഭിക്കും. വളരെക്കാലമായി ശത്രുതയിൽ ഉണ്ടായിരുന്നവർ തെറ്റ് മനസിലാക്കി മിത്രങ്ങൾ ആകും. പുണ്യ സഥലങ്ങൾ സന്ദർശിക്കുവാനും കുടുംബത്തിൽ മംഗള കർമ്മം നടക്കുവാനും സാധ്യത.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഗുണദോഷ സമ്മിശ്രമായ ഒരു വാരം ആയിരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. ശരീരശോഷണം കണ്ടാൽ ഒരു ഡോക്ടറെ കണ്ടു ചെക്കപ്പ് ചെയ്യുന്നത് നല്ലതായിരിക്കും. മാതാപിതാക്കൾക്കോ ആ സ്ഥാനത്തു ഉള്ളവർക്കോ കഷ്ടതകൾ വരുന്ന സമയം ആണ്. വരവിൽ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാം. എന്നിരുന്നാലും തൊഴിൽ അന്വേഷിക്കുന്നവർക്കു ഉചിതമായ ജോലി തരപെടും. വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്കു ആഗ്രഹം സഫലീകരിക്കും.വാരം അവസാനം വളരെക്കാലമായി ഉണ്ടായിരുന്ന രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമാകും. വളരെകാലമായി സന്താനഭാഗ്യം ഇല്ലാത്തവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)