വേണ്ടാത്തതിനൊന്നും ഞാനില്ല! മെക് 7 പരാമർശത്തിൽ മലക്കം മറിഞ്ഞ് പി മോഹനൻ; വ്യായാമമുറ ജീവിതശൈലീ രോഗങ്ങൾക്കെതിരായ കരുതൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേണ്ടാത്തതിനൊന്നും ഞാനില്ല! മെക് 7 പരാമർശത്തിൽ മലക്കം മറിഞ്ഞ് പി മോഹനൻ; വ്യായാമമുറ ജീവിതശൈലീ രോഗങ്ങൾക്കെതിരായ കരുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മയുടെ പിന്നിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ആണെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. വ്യായാമശൈലി ശീലിക്കുന്നതും തുടരുന്നതുമൊക്കെ രോഗവിമുക്തിക്ക് നല്ലതാണല്ലോ, ആ നിലയിൽ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും വേണം. ജീവിതശൈലീ രോഗങ്ങൾക്കെതിരായ കരുതൽ എന്ന നിലയിൽ വ്യായാമമുറ നല്ലതാണെന്നും ആയിരുന്നു പി മോഹനന്റെ പ്രതികരണം.

മെക് സെവൻ ഏതോ മുൻ സൈനികൻ തുടങ്ങിയതാണെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അതൊന്നും ഇത്തരം ഉദ്ദേശ്യത്തോടെ ആയിരിക്കില്ല. പലയിടത്തും വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. അതിൽ നുഴഞ്ഞുകയറി നാടിന്റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നതിനെതിരെ സമൂഹം പുലർത്തേണ്ട പൊതുജാഗ്രതയാണ് താൻ ഉദ്ദേശിച്ചതെന്നുമായിരുന്നു പി മോഹനന്റെ വിശദീകരണം. പോപ്പുലർ ഫ്രണ്ട് വീണ്ടും നുഴഞ്ഞുകയറുന്നതായി സംശയമുണ്ടോ എന്ന ചോദ്യത്തിന് അത്തരം നീക്കങ്ങൾക്കെതിരായ പൊതുജാഗ്രത വേണം അല്ലാതെ അതിനപ്പുറത്തേക്ക് നിങ്ങൾ വ്യാഖ്യാനത്തിലേക്ക് പോകേണ്ടെന്ന് ആയിരുന്നു പ്രതികരണം.

മെക് സെവൻ ജീവിതശൈലീ രോഗങ്ങൾക്കെതിരായ കരുതൽ എന്ന നിലയിൽ ആരംഭിച്ച വ്യായാമക്കൂട്ടായ്മയാണ്. അതിനെ എതിർക്കേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും പി മോഹനൻ പറഞ്ഞു. താൻ പറഞ്ഞതിൽ ഏതെങ്കിലും ഒരു മതത്തിന്റെ പ്രത്യേകതയില്ല. എല്ലാ വർഗീയതയെയും ശക്തമായി സിപിഎം എതിർക്കാറുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും സിപിഎം പിന്തുണയ്‌ക്കില്ല. വേണ്ടാത്തതിനൊന്നും ഞാനില്ല. കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ ബാക്കിയൊക്കെ നിങ്ങൾ അന്വേഷിച്ചോളൂ, അന്വേഷണാത്മക പത്രപ്രവർത്തനമല്ലേ നിങ്ങളുടെ ജോലിയെന്ന് ആയിരുന്നു മറുപടി.

കഴിഞ്ഞ ദിവസമാണ് മെക് സെവന് പിന്നിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഭീകരരും മതരാഷ്‌ട്ര വാദം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുമാണെന്ന് പി മോഹനൻ ചൂണ്ടിക്കാട്ടിയത്. വാട്‌സ്ആപ്പിലുൾപ്പെടെ സജീവമായ വ്യായാമ കൂട്ടായ്മയെക്കുറിച്ച് താൻ അന്വേഷിച്ചു. അഡ്മിൻ ആരാണെന്ന് അന്വേഷിക്കുമ്പോൾ വിവിരം കിട്ടിയ രണ്ടാളും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ ആളുകളാണ്. ഇവർ എഴുന്നെളളിച്ച് കൊണ്ടുവരുന്നത് ജമാഅത്തെ ഇസ്ലാമിക്കാരെയും. തക്കോടി ഭാഗത്തും ബാലുശേരിയിലും രണ്ട് മൂന്ന് സ്ഥലങ്ങളിൽ തുടങ്ങി. ഫീസൊന്നും വേണ്ടെന്നാണ് പറയുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന് മറയിടാനുളള നീക്കമാണെന്നും തീവ്രവാദികളെയും കൂട്ടിയുളള ഏർപ്പാടാണിതെന്നും പി മോഹനൻ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രസ്താവന ചർച്ചയായതോടെ മെക് സെവന്റെ ഉദ്ദേശശുദ്ധിയിൽ വ്യാപക സംശയം ഉയർന്നു. സമസ്ത ഉൾപ്പെടെയുളളവർ പി മോഹനന്റെ പരാമർശത്തെ പിന്തുണച്ചും എത്തിയിരുന്നു. കാന്തപുരം വിഭാഗം പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതിനൊന്നും എതിരെ പ്രതികരിക്കാൻ താനില്ലെന്നും തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നുമായിരുന്നു പി മോഹനന്റെ മറുപടി.

Tags: വ്യായാമ കൂട്ടായ്മജീവിതശൈലീ രോഗങ്ങൾCPIMകോഴിക്കോട്P MohananMec 7മെക് സെവൻപി മോഹനൻ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies