ലോക ചെസ് ചാമ്പ്യനായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി ദൊമ്മരാജു ഗുകേഷിന് ആവേശ്വജ്ജല സ്വീകരണം. ഇന്ന് രാവിലെയാണ് അദ്ദേഹം സിങ്കപ്പൂരിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെ വരവേൽക്കാൻ ആയിരങ്ങളാണ് അണിനിരന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം ഇന്ത്യയിലെത്തിച്ച താരത്തെ പുഷ്പ വൃഷ്ടിയോടെയാണ് വരവേറ്റത്. തമിഴ്നാട് കായിക വികസന അതോറിറ്റി ഉദ്യോഗസ്ഥരാണ് താരത്തെ സ്വീകരിച്ചത്.
നാട്ടിലെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ കാണാൻ സാധിക്കുന്നുണ്ട്, അതിലൂടെ നേട്ടം രാജ്യത്തിന് എത്രത്തോളം വലുതാണെന്ന് മനസിലാക്കുന്നു. നിങ്ങളുടെ ആവേശമാണ് എനിക്ക് വലിയൊരു ഊർജനം നൽകിയത്—- ഗുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചാമ്പ്യനൊപ്പം അമ്മ പദ്മാവതിയും പിതാവ് രജനികാന്തുമുണ്ടായിരുന്നു.
ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ അധികൃതരും പുതിയ ചാമ്പ്യനെ വരവേൽക്കാൻ എത്തിയിരുന്നു. പ്രത്യേകം നവീകരിച്ച കാറിലാണ് എയർപോർട്ടിൽ നിന്ന് ഗുകേഷിനെ കൊണ്ടുപോയത്. 18-ാം വയസിലാണ് ഗുകേഷ് 18-ാം ലോകചാമ്പ്യൻ പട്ടം നേടിയത്. ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം.
World Chess Champion #DGukesh gets grand welcome in #India | Watch #LIVEhttps://t.co/2JkfVHrTkc
— Hindustan Times (@htTweets) December 16, 2024
#WATCH | तमिलनाडु: विश्व शतरंज चैंपियन डी गुकेश सिंगापुर में 2024 FIDE विश्व चैंपियनशिप जीतने और सबसे कम उम्र के विश्व शतरंज चैंपियन बनने के बाद चेन्नई हवाई अड्डे पर पहुंचे। इस दौरान उनका स्वागत किया गया।#DGukesh
(ANI) pic.twitter.com/Chdl6UQo9V
— Hindustan (@Live_Hindustan) December 16, 2024