കൊച്ചി: വിജിലൻസ് റെയ്ഡിൽ കുടുങ്ങി എക്സൈസ് ഉദ്യോഗസ്ഥർ. കൈക്കൂലിയായി മദ്യം വാങ്ങിയ ഉദ്യോഗസ്ഥരാണ് പെട്ടത്. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിലായണ് വിരുതന്മാർ കുടുങ്ങിയത്. പരിശോധനയിൽ കൈക്കൂലിയായി മദ്യം വാങ്ങിയെന്ന് വിജിലൻസിന് ബോധ്യമായി.
ബീവറേജസ് മദ്യ സംഭരണശാലകളിൽ നിന്ന് ബാറുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും കൊണ്ടുപോകുന്ന ലോഡ് ഒന്നിന് വീതമാണ് എക്സൈസ് സംഘം മദ്യം കൈപ്പറ്റുന്നത്. കൈക്കൂലിയായി വാങ്ങിയ നാല് ലിറ്റർ മദ്യമാണ് വിജിലൻസ് പിടിച്ചെടുത്തത്.