കാസർകോട് നിന്ന് അസം പൊലീസ് പിടികൂടിയ ബംഗ്ലാദേശ് പൗരന് അൽ ഖ്വായ്ദ ബന്ധം; ലക്ഷ്യമിട്ടത് ആർഎസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാസർകോട് നിന്ന് അസം പൊലീസ് പിടികൂടിയ ബംഗ്ലാദേശ് പൗരന് അൽ ഖ്വായ്ദ ബന്ധം; ലക്ഷ്യമിട്ടത് ആർഎസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 10:45 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: അസം പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (STF) കാസർകോട് കാഞ്ഞങ്ങാട് നിന്നും പിടികൂടിയ ബംഗ്ലാദേശ് പൗരനായ യുവാവിന് അൽ ഖ്വായ്ദ ബന്ധം. അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വായ്ദ അനുബന്ധ സംഘമായ അൻസാറുളള ബംഗ്ലാ ടീമുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആർഎസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാനും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയിലെത്തിയതെന്നും അസം പൊലീസിലെ സ്‌പെഷൽ ഡിജിപി ഹർമീത് സിംഗ് പറഞ്ഞു.

ബംഗ്ലാദേശ് പൗരനായ ഷാബ് ഷെയ്ഖ് (32) ആണ് കാഞ്ഞങ്ങാട് നിന്ന് പിടിയിലായത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് പെയിന്റിംഗ്, കോൺക്രീറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. അമ്മ ബംഗ്ലാദേശ് പൗരയും പിതാവ് പശ്ചിമബംഗാൾ സ്വദേശിയുമാണെന്ന് ആയിരുന്നു ഇയാളുടെ വാദം. എന്നാൽ ഇത് അസം പൊലീസ് തളളി. അൻസാറുളള ബംഗ്ലാ ടീം തലവൻ ജസിമുദ്ദീൻ റഹ്‌മാനിയുടെ അടുത്ത അനുയായി ഫർഹാൻ ഇസ്രാക്കിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്നാണ് അസം പൊലീസ് വെളിപ്പെടുത്തുന്നത്.

അസമിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് ഷാബ് ഷെയ്ഖ് പിടിയിലായത്. അസമിലും പശ്ചിമ ബംഗാളിലും തീവ്രവാദ സ്ലീപ്പർ സെല്ലുകൾ സജീവമാക്കാൻ ഇയാൾ സഞ്ചരിച്ചതായും നവംബറിലാണ് ഇന്ത്യയിലെത്തിയതെന്നും അസം പൊലീസ് വ്യക്തമാക്കി. രാജ്യത്ത് സംഘർഷവും വിധ്വംസക പ്രവർത്തനങ്ങളും നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

രഹസ്യ വിവരങ്ങളുടെ വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ തീവ്രവാദ ബന്ധമുളളവരെ പിടികൂടാനും അസം പൊലീസ് ആരംഭിച്ച ഓപ്പറേഷൻ പ്രഘട്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഷാബ് ഷെയ്ഖ് പിടിയിലായത്. ഇയാളടക്കം എട്ട് പേരെ അസം പൊലീസ് പിടികൂടിയിട്ടുണ്ട്. കേരള പൊലീസിന്റെ സഹായത്തോടെയാണ് കാഞ്ഞങ്ങാട് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളം, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ ഒരേസമയമായിരുന്നു പരിശോധനകൾ നടത്തിയത്.

മിനറുൾ ഷെയ്ഖ് (40) എംഡി അബ്ബാസ് അലി (33), നൂർ ഇസ്ലാം മണ്ഡൽ (40), അബ്ദുൾ കരീം മണ്ഡൽ (30), മോജിബർ റഹ്‌മാൻ(46), ഹമീദുൽ ഇസ്ലാം (34), ഇനാമുൽ ഹഖ് (29) എന്നിവരാണ് പിടിയിലായ മറ്റ് ഏഴുപേർ. വർഗീയ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ആർ.എസ്.എസ് നേതാക്കളെയും ഹൈന്ദവ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇവരിൽ നിന്ന് മതഗ്രന്ഥങ്ങളും ജിഹാദിനെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഷാബ് ഷെയ്ഖിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തിട്ടുണ്ട്.

Tags: TerroristRSSal-QaedaSleeper CellsBangladesh nationalsHindu Group leaders
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies