52 കിലോ സ്വർണ ബിസ്കറ്റ്, 11 കോടി രൂപ!! ഉപേക്ഷിക്കപ്പെട്ട ബാ​ഗ് തുറന്നപ്പോൾ കണ്ടത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

52 കിലോ സ്വർണ ബിസ്കറ്റ്, 11 കോടി രൂപ!! ഉപേക്ഷിക്കപ്പെട്ട ബാ​ഗ് തുറന്നപ്പോൾ കണ്ടത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 08:23 pm IST
FacebookTwitterWhatsAppTelegram

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു SUV കാർ കിടക്കുന്നു, അകത്ത് മനുഷ്യരാരുമില്ല, പക്ഷെ രണ്ട് ബാ​ഗുകളുണ്ട്. തുറന്നുനോക്കിയപ്പോൾ കണ്ടതോ നിധികുംഭം!!
എണ്ണിത്തിട്ടപ്പെടുത്തിയ ഉദ്യോ​ഗസ്ഥർ ഞെട്ടിത്തരിച്ചു. 52 കിലോ തൂക്കം വരുന്ന സ്വർണ ബിസ്കറ്റുകളും 11 കോടി രൂപയുമായിരുന്നു ഉപേക്ഷിക്കപ്പെട്ട ആ രണ്ട് ബാ​ഗുകളിൽ ഉണ്ടായിരുന്നത്. ഈ നിധി എവിടെ നിന്ന് വന്നു, റോഡിൽ ഉപേക്ഷിക്കപ്പെട്ടതെങ്ങനെ? പിന്നിൽ ആരാണ്? റിയൽ എസ്റ്റേറ്റുകാരോ അതോ രാഷ്‌ട്രീയക്കാരോ? ചോദ്യങ്ങളനവധി..

കണ്ണുകൾ മഞ്ഞളിച്ചുപോകുന്ന ആ കാഴ്ച മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു നടന്നത്. ബാഗുകൾ കണ്ടെടുത്തതാകട്ടെ ആദായനികുതി വകുപ്പും പൊലീസും ചേർന്ന്. വ്യാഴാഴ്ച രാത്രിയായിരുന്നു അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. കുഷാൽപുര റോഡിൽ ഒരു SUV കിടപ്പുണ്ട്, അകത്ത് രണ്ട് ബാ​ഗുകളുമുണ്ട്, ചെന്ന് പരിശോധിക്കണമെന്നായിരുന്നു സന്ദേശം.

ന​ഗരത്തിന്റെ പ്രാന്തപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ആളൊഴിഞ്ഞ പാത. വനമേഖലയോട് ചേർന്ന വഴി. അവിടെ ദാ കിടക്കുന്നു, രഹസ്യ സന്ദേശത്തിലെ SUV. 30 പൊലീസ് വാഹനങ്ങളിലായി എത്തിയ നൂറോളം പൊലീസുകാർ ചാടിയിറങ്ങി, സജ്ജരായി. SUVക്ക് അകത്ത്, അഥവാ ആരെങ്കിലുമുണ്ടെങ്കിൽ അവർ രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച് പൊലീസുകാർ മുന്നോട്ടുനീങ്ങി. എന്നാൽ അവരെ കാത്തിരുന്നത് സ്വർണനിധി മാത്രമായിരുന്നു.

ഏകദേശം 52 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ആ കാറിനുള്ളിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രിയങ്ക ശുക്ല പ്രതികരിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡുകളെ ഭയന്ന് പ്രതികൾ ഓടിയൊളിച്ചതാകാമെന്നാണ് പൊലീസ് നി​ഗമനം. പണവും സ്വർണവും കടത്താൻ ശ്രമിച്ചവർക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും ഡിസിപി അറിയിച്ചു.

Tags: bhopalmADHYA PRADESHITMoneyINCOME TAXGold Bar
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies