എസി ഓണാക്കി ഉറങ്ങി..? കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

എസി ഓണാക്കി ഉറങ്ങി..? കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2024, 08:50 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവാനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇന്നലെ രാത്രി, വടകര കരിമ്പനപ്പാലത്താണ് കാരവാനിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരവാന്റെ ഡ്രൈവറും മലപ്പുറം സ്വദേശിയുമായ മനോജ്, കണ്ണൂർ സ്വദേശി ജോയി എന്നിവരാണ് മരിച്ചത്. എസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്ന നി​ഗമനത്തിലാണ് പൊലീസ്. എന്നാൽ സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മ‍ൃതദേഹം കണ്ടെത്തുമ്പോൾ കാരവാനിൽ എസി ഓണായിരുന്നു. കൂടാതെ പാർക്കിം​ഗ് ലൈറ്റും കത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിവയ്‌ക്കുന്നത്. പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്. ഫോറൻസിക് വിദ​​ഗ്ധരും വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും എത്തി പരിശോധന നടത്തുന്നുണ്ട്.

കരിമ്പനപ്പാലത്തെ കെടിഡിസി റസ്റ്റോറന്റിലേക്ക് പോകുന്ന റോഡ‍ിലാണ് വാഹനം കിടന്നത്. തിരക്കേറിയ റോഡിന് സമീപമായതിനാൽ ആരും വാഹനം ശ്രദ്ധിച്ചിരുന്നില്ല. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലുള്ളതാണ് വാ​ഹനം. നാട്ടുകാരിലൊരാൾ കാരവാന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് മ‍ൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

നിലവിൽ ​​ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് റോഡിൽ തടിച്ചുകൂടിയത്. ഇതോടെ ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടിരുന്നു.

Tags: diedkaravankozhikode
Share
Tweet
SendShare

More News from this section

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിദേശ പണമിടപാടുകളിലേക്ക് ഇഡിയുടെ അന്വേഷണം; ദുബായ് അധികൃതരുടെ സഹായം തേടും, എഗ്മോണ്ട് ഗ്രൂപ്പും പരിഗണനയിൽ

‘വിജയദശമി ആഘോഷിക്കുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്; എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വരട്ടെ’: ജിതിൻ കെ. ജേക്കബ്

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

Latest News

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies