വാഷിംഗ്ടൺ: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സുല്ലിവനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 6 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി വാഷിംഗ്ടൺ ഡിസിയിൽ എത്തിയതായിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി.
Good to meet US NSA @JakeSullivan46 in Washington D.C. this morning.
A wide ranging discussion on the progress of 🇮🇳 🇺🇸 strategic partnership. Also exchanged views on current regional and global developments. pic.twitter.com/RtvTNAlHq7
— Dr. S. Jaishankar (@DrSJaishankar) December 26, 2024
ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയെക്കുറിച്ച് ഇരുനേതാക്കളും വിപുലമായ ചർച്ചകൾ നടത്തിയെന്നും പ്രാദേശിക-ആഗോള വികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവച്ചെന്നും ജയശങ്കർ എക്സിൽ കുറിച്ചു. ഡിസംബർ 29 വരെ അദ്ദേഹം അമേരിക്കയിലുണ്ടാകും.
യുഎസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനൊപ്പം വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ച ചെയ്യും. ഇതിന് ശേഷം അമേരിക്കയിലെ ഇന്ത്യൻ കോൺസുൽ ജനറൽമാരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. എസ്. ജയശങ്കറാണ് പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുക.