പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മിന് തിരിച്ചടി; മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ജനുവരി മൂന്നിന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മിന് തിരിച്ചടി; മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ജനുവരി മൂന്നിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 11:58 am IST
FacebookTwitterWhatsAppTelegram

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ 24 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു.
പത്ത് പ്രതിക​ളെ വെറുതെവിട്ടു. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും(23) കൃപേഷിനെയും(19) രാഷ്‌ട്രീയവൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ ശേഷാദ്രിനാഥനാണ് വിധി പറഞ്ഞത്.

കേസിലെ ​​ഗൂഢാലോചനയും തെളിഞ്ഞതായി കോടതി അറിയിച്ചു. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ‌ അം​ഗവും കേസിലെ ഒന്നാം പ്രതിയുമായ പീതാംമ്പരൻ, കൃത്യം നടത്തിയ രണ്ടാം പ്രതി സജി ജോർജ്, മൂന്നാം പ്രതി സുരേഷ്, അനിൽ കുമാർ, ജിജിൻ, ശ്രീരാ​ഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപ്, മണികണ്ഠൻ, എ സുരേന്ദ്രൻ, രാഘവൻ, ഭാസ്കരൻ എന്നിവർ കുറ്റക്കാരാണെന്ന് തെളി‍ഞ്ഞു.

കേസിലെ ആദ്യ എട്ട് പ്രതികൾക്കെതിരെയുള്ള കൊലപാതകകുറ്റവും തെളിഞ്ഞിട്ടുണ്ട്. ഒമ്പതാം പ്രതി മുരളി, രഞ്ജിത്ത്, പ്രദീപ്, മണികണ്ഠൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ‌പ്രതികളുടെ വസ്ത്രങ്ങൾ ഇവർ കത്തിച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു. 12 മുതൽ 14 വരെയുള്ള പ്രതികൾക്കെതിരെ തെളിവുനശിപ്പിക്കൽ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉൾപ്പെടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പിനിടെയാണ് കേസിൽ സിബിഐ അന്വേഷണം നടന്നത്. 2019 സെപ്റ്റംബർ 30-നാണ് കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങിയത്. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് സിബിഐയ്‌ക്ക് വിടാനുള്ള തീരുമാനം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു.

Tags: CPMcasepartyPERIYA MURDER
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies