ഇടവേളയ്‌ക്ക് ശേഷം ഷാഹിദ് കപൂർ നായകനാകുന്ന ബോളിവുഡ് ചിത്രം ദേവയുടെ ടീസർ പുറത്തുവിട്ടു. മാസ്- ആക്ഷൻ എൻ്റൈർടൈനറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് റോഷൻ ആഡ്രൂസാണ്. ഷാഹിദ് കപൂറിന്റെ കലക്കൻ ഡാൻസ് സ്റ്റെപ്പുകളുമായണ് ടീസർ തുടങ്ങുന്നത്. അമിതാഭ് ബച്ചന് ആദരവ് എന്ന നിലയിലുള്ള ഒരു രംഗവും ടീസറിലുണ്ട്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. മലയാള ചിത്രം മുംബൈ പൊലീസിന്റെ റീമേക്കാണോ ദേവയെന്ന് ചില കോണുകളിൽ നിന്ന് ഗോസിപ്പുകൾ ഉയർന്നിട്ടുണ്ട്.
അതേസമയം ടീസറിന് വമ്പൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. അടുത്തൊരു ബ്ലോക്ബസ്റ്ററാണ് അണിയറയിൽ ഒരുങ്ങിയതെന്നും കബീറിനെക്കാളും വയലാൻ്റായിരിക്കും ദേവയെന്നുമാണ് നെറ്റിസൺസിന്റെ കമൻ്റ്. 31 ജനവുരിയിലാണ് ചിത്രം തിയേറ്ററിലെത്തുക. റോഷൻ ആഡ്രൂസിന്റെ ബോളിവുഡിലെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. അദ്ദേഹത്തിന്റേതായി മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റായിരുന്നു. ഇത് ബോക്സോഫീസിൽ വമ്പൻ പരാജയമായിരുന്നു.
SHAHID KAPOOR – POOJA HEGDE: ‘DEVA’ TEASER ARRIVES… 31 JAN 2025 RELEASE… #ShahidKapoor unleashes his massy avatar in #Deva… Looks EXCELLENT + don’t miss the electrifying background score… #DevaTeaser is here.
The action-thriller also features #PoojaHegde and… pic.twitter.com/MHDUFFgaRJ
— taran adarsh (@taran_adarsh) January 5, 2025