ഗോത്രജനതയുടെ വികസനത്തിനായി എത്തിയത് കോടികൾ; അതിൽ എത്ര 100 കോടികൾ കേരളത്തിലെ ആദിവാസി ഊരുകളിൽ കാണാനാകുമെന്ന് സുരേഷ് ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോത്രജനതയുടെ വികസനത്തിനായി എത്തിയത് കോടികൾ; അതിൽ എത്ര 100 കോടികൾ കേരളത്തിലെ ആദിവാസി ഊരുകളിൽ കാണാനാകുമെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 01:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗോത്രജനതയുടെ വികസനത്തിനായി വർഷങ്ങളായി കേരളത്തിൽ എത്തിയത് കോടികളാണെന്നും അതിൽ എത്ര 100 കോടികൾ ഇവിടുത്തെ ആദിവാസി ഊരുകളിൽ കാണാനാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അട്ടപ്പാടി കേന്ദ്രമായ വിവേകാനന്ദ മെഡിക്കൽ മിഷന്റെ 20 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഉത്കർഷ്’ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേന്ദ്രവും സംസ്ഥാന സർക്കാരുമൊക്കെ ആ പേരിൽ നൽകിയ തുകയാണിത്. 37,000 കോടിയോളം വരും. അത് ചെലവഴിച്ചതെന്ന് താൻ പറയില്ല, പക്ഷെ അതിൽ എത്ര 100 കോടി നിങ്ങൾക്ക് കേരളത്തിലെ ആദിവാസി ഊരുകളിൽ കാണാനാകുമെന്ന് അദ്ദേഹം ചോദിച്ചു. അതാകണം ഇവിടുത്തെ അന്തിച്ചർച്ച. എന്നാൽ ആർക്കും അതിനൊന്നും സമയമില്ല. കാരണം അവരൊന്നും ഗണ്യമായ വോട്ട് ബാങ്കല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

നമ്മൾ അവരുടെ ഭൂമി മുഴുവൻ പിടിച്ചെടുത്തു. എന്നിട്ട് അഞ്ചേക്കർ വീതം കൊടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഒരടി മണ്ണും ബാക്കി മുഴുവൻ പാറയുമുള്ള സ്ഥലത്ത് പോയി ഇതാണ് നിന്റെ അഞ്ചേക്കർ എന്ന് പറഞ്ഞ് അവരെ ഇറക്കിവിട്ടു. മുത്തങ്ങ സമരം പോലെ യോഗ്യരായ ആൾക്കാരാണ് വലിയ യുദ്ധസമാനമായ സമരങ്ങളൊക്കെ നടത്തിയത്. പക്ഷെ അവിടെയൊക്കെ അയോഗ്യതയുടെ കുരുക്കുകളിൽ പെടുത്തി ആ സമരം തന്നെ അടിച്ചമർത്തിയതിലൂടെ ഒരു സമൂഹത്തിന്റെ ജീവനത്തെയാണ് തകർത്തുകളഞ്ഞതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

2047 ൽ നമ്മൾ കാണുന്ന വർണശബളമായ കാഴ്ചകളിൽ ഈ അടിച്ചമർത്തപ്പെട്ടവരുടെ പുഷ്പിതമായ ജീവിതവും വിലയിരുത്തപ്പെടും. എല്ലാവർക്കും തുല്യ അവകാശമെന്നു തന്നെ വിചാരിക്കണം. ആനുകൂല്യമല്ല വേണ്ടത്, യോഗ്യമായ അവകാശങ്ങളുടെ നേടിയെടുക്കലിന് വേണ്ടിയുള്ള വ്യവസ്ഥ സ്ഥാപിക്കുകയാണ് വേണ്ടത്. അതാണ് യൂണിഫോം സിവിൽ കോഡ്. അത് വന്നുതന്നെ മതിയാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നമ്മുടെ മൂക്കിന് താഴെയാണ് അട്ടപ്പാടി. മില്ലെറ്റുകളുടെ ഉൽപാദനം ഗോത്ര വിഭാഗങ്ങൾക്ക് മാത്രമെന്ന വ്യവസ്ഥയിലേക്ക് 40 വർഷം കൊണ്ട് വളർത്തിയെടുത്തിരുന്നങ്കിൽ ഇന്ന് ഈ അന്താരാഷ്‌ട്ര കുത്തകയെ താങ്ങി നിർത്തുന്ന ശക്തിയായി ഈ ഗോത്ര ജനത മാറിയേനെ. അവർ കൃഷി ചെയ്തിരുന്ന 10 രൂപയ്‌ക്കും 15 രൂപയ്‌ക്കും കിട്ടേണ്ടിയിരുന്ന റാഗി കൃഷിയിൽ നിന്ന് ആമസോൺ പോലുള്ള കോർപ്പറേറ്റുകളാണ് ഇന്ന് പണം കൊയ്യുന്നത്.

കാട് ആർക്കൊക്കെ സ്വന്തമാണ്. ആനയ്‌ക്കും പുലിക്കും കടുവയ്‌ക്കും ഒന്നും ആരും സ്ഥലം പതിപ്പിച്ചുകൊടുത്തില്ല. വനവാസിക്ക് പതിച്ചുകൊടുക്കാൻ ആർക്കാണ് അവകാശം. ഈ മാറ്റങ്ങളൊക്കെയാണ് നവോത്ഥാനമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിൽ വിവേകാനന്ദ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ആദരിക്കപ്പെടേണ്ടതായതുകൊണ്ടാണ് പാലക്കാട് നിന്ന് ഈ പരിപാടി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്നും തന്റെ രീതിയിൽ പറഞ്ഞാൽ ഈ പരിപാടി തിരുവനന്തപുരത്തേക്ക് ഇങ്ങ് എടുക്കുവായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Tags: Suresh Gopiകേന്ദ്രമന്ത്രി സുരേഷ് ഗോപിSwami Vivekananda Medical Missionവിവേകാനന്ദ മെഡിക്കൽ മിഷൻഉത്കർഷ്
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies