തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം; വനിത ടി20യിൽ നോക്കൗട്ടിൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം; വനിത ടി20യിൽ നോക്കൗട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 07:10 pm IST
Facebook
Twitter
WhatsAppTelegram

ഗുവഹാത്തി: ദേശീയ വനിത അണ്ടർ 23 ടി20യിൽ തോൽവിയറിയാതെ നോക്കൗട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വനിതകളുടെ നോക്കൗട്ട് പ്രവേശനം. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ മാളവിക സാബുവും വൈഷ്ണ എംപിയും മികച്ച തുടക്കം നല്കി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസെടുത്തു. മാളവിക 27ഉം വൈഷ്ണ 31ഉം റൺസെടുത്തു. അവസാന ഓവറുകളിൽ, വേഗത്തിൽ റൺസുയർത്തിയ ക്യാപ്റ്റൻ നജ്ല സിഎംസിയുടെയും അജന്യ ടി പിയുടെയും പ്രകടനത്തിൽ കേരളം ഭേദപ്പെട്ടെ സ്കോർ സ്വന്തമാക്കുകയായിരുന്നു. നജ്ല 23ഉം അജന്യ പുറത്താകാതെ 16ഉം റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് കേരളത്തിന്റെ കണിശതയാർന്ന ബൗളിം​ഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വിക്കറ്റുകൾ മുറയ്‌ക്ക് വീണതോടെ ഗുജറാത്തിന്റെ മറുപടി 92 റൺസിൽ അവസാനിച്ചു. 21 റൺസെടുത്ത ചക്സു പട്ടേലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും സ്റ്റെഫ് സ്റ്റാൻലി, അലീന എം പി, ഭദ്ര പരമേശ്വരൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മൂന്ന് ഗുജറാത്ത് താരങ്ങൾ റണ്ണൗട്ടായി. ജനുവരി 16 മുതൽ തിരുവനന്തപുരത്താണ് നോക്കൗട്ട് മത്സരങ്ങൾ നടക്കുക. കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 18 ന് തിരുവനന്തപുരം – മംഗലാപുരത്തുള്ള കെ.സിഎ സ്റ്റേഡിയത്തില്‍ നടക്കും.

Tags: t20NATIONALWomenskerala
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies