ലോസ് ഏഞ്ചൽസിൽ വാട്ടർ ബോംബുമായി സൂപ്പർ സ്‌കൂപ്പർ വിമാനം; ജലോപരിതലത്തിൽ പറന്നിറങ്ങും; 12 സെക്കൻഡിൽ 1600 ഗാലൻ വെള്ളം ശേഖരിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോസ് ഏഞ്ചൽസിൽ വാട്ടർ ബോംബുമായി സൂപ്പർ സ്‌കൂപ്പർ വിമാനം; ജലോപരിതലത്തിൽ പറന്നിറങ്ങും; 12 സെക്കൻഡിൽ 1600 ഗാലൻ വെള്ളം ശേഖരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 09:48 pm IST
Facebook
Twitter
WhatsAppTelegram

ലോസ് എഞ്ചൽസ്: കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പതിനായിരക്കണക്കിന് കെട്ടിടങ്ങളും ആഡംബര മാളികകളും കത്തിയെരിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം സാക്ഷ്യംവഹിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നതോടെ കാട്ടുതീ അണയ്‌ക്കുന്നതിൽ പേരെടുത്ത സൂപ്പർ സ്‌കൂപ്പർ വിമാനങ്ങളുടെ സേവനം കൂടുതലായി വിനിയോഗിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.

കാട്ടുതീ പോലുള്ള വലിയ ദുരന്തങ്ങൾ നേരിടുന്നതിനായി പ്രത്യേകം നിർമിച്ചവയാണ് കാനേഡിയൻ സിഎൽ 415 സൂപ്പർ സ്‌കൂപ്പർ വിമാനം. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനങ്ങളെയാണ് സൂപ്പർ സ്‌കൂപ്പറുകൾ എന്ന് വിളിക്കുന്നത്. 16,000 ഗാലൺ വെള്ളം വരെ സംഭരിക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. ഹെലികോപ്ടറുകളെക്കാളും എയർ ടാങ്കറുകളെക്കാളും ഫലപ്രദമാണ് സൂപ്പർ സ്‌കൂപ്പർ വിമാനങ്ങൾ

തീ പടരുന്ന പ്രദേശങ്ങളിലേക്ക് വാട്ടർ ബോംബ് പോലെ ജലവർഷം നടത്താൻ ഈ വിമാനങ്ങൾക്കാകും. സാധാരണ വിമാനങ്ങൾ അവയുടെ ബക്കറ്റുകളിൽ വെള്ളം തളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ തീപിടുത്തം ഉണ്ടായ സ്ഥലങ്ങളിൽ 150, 200 മീറ്റർ ഉയരത്തിൽ ടാങ്കിൽ നിന്ന് വെള്ളം നേരെ താഴേക്ക് സ്‌പ്രെഡ് ചെയ്യാൻ സൂപ്പർ സ്‌കൂപ്പർ വിമാനങ്ങൾക്കാകും. ബക്കറ്റുകളിൽ വെള്ളം ഒഴിക്കുന്നതിന്റെ ഇരട്ടി ഫലമാണ് ഇതുണ്ടാക്കുക.

ജലോപരിതലത്തിൽ പറന്നിറങ്ങാനും വെള്ളത്തിന് മുകളിൽ തെന്നി നീങ്ങി 12 സെക്കൻഡുകൾ കൊണ്ട് 1600 ഗാലൻ വെള്ളം ടാങ്കിലേക്ക് നിറയ്‌ക്കാനും ഈ വിമാനങ്ങൾക്ക് സാധിക്കും. ജലോപരിതലത്തിൽ 100 മുതൽ 160 കിലോമീറ്റർ വേഗത്തിലും ഇവയ്‌ക്ക് നീങ്ങാനാകും. വായുവിൽ 350 കിലോമീറ്റർ വരെയാണ് വേഗത.

രണ്ട് കനേഡിയൻ സൂപ്പർ സ്‌കൂപ്പർ വിമാനങ്ങളാണ് ലോസ് ഏഞ്ചൽസിനുള്ളത്. എന്നാൽ നിലവിൽ ഇതിൽ ഒന്ന് മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. ഒരെണ്ണം രക്ഷാപ്രവർത്തനത്തിനിടെ ഡ്രോൺ ഇടിച്ച് തകരാറിലാണ്. ഇതിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞാലുടൻ രക്ഷാപ്രവർത്തനത്തിന് വീണ്ടും ഉപയോഗിക്കും.

ലോസ് ഏഞ്ചൽസിലുണ്ടായ കാട്ടുതീയിൽ ഇതുവരെ 24 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാനില്ലെന്നാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസമായി പടർന്നുപിടിക്കുന്ന കാട്ടുതീയിൽ 12,000 കെട്ടിടങ്ങളാണ് കത്തി ചാമ്പലായത്. കഴിഞ്ഞ ദിവസമാണ് ലോസ് ഏഞ്ചൽസിൽ കാട്ടു തീ പടർന്നു പിടിക്കാൻ തുടങ്ങിയത്. ഒന്നര ലക്ഷത്തോളം ആളുകളെയാണ് സ്ഥലത്ത്് നിന്നും ഒഴിപ്പിച്ചത്.

Tags: Los AngelesSuper Scooperscalifornia
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies