സ്ത്രീകൾക്ക് 2,500 രൂപ, ​ഗർഭിണിക്ക് 21,000; പോഷകകിറ്റുകളും സിലിണ്ടർ സബ്സിഡിയും; വമ്പൻ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾക്ക് 2,500 രൂപ, ​ഗർഭിണിക്ക് 21,000; പോഷകകിറ്റുകളും സിലിണ്ടർ സബ്സിഡിയും; വമ്പൻ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 04:09 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ദേശീയതലസ്ഥാനത്തെ ബിജെപി ഓഫീസിൽ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പാർട്ടിയുടെ സങ്കൽപ് പത്ര പുറത്തിറക്കിയത്. ഡൽഹിയിൽ ആംആദ്മി സർക്കാർ തുടങ്ങിവച്ച എല്ലാ ക്ഷേമപദ്ധതികളും ബിജെപി അധികാരത്തിൽ വന്നാലും മുടക്കമില്ലാതെ തുടരുമെന്ന് ദേശീയ അദ്ധ്യക്ഷൻ ഉറപ്പുനൽകി. വികസിത ഡൽഹിയ്‌ക്കുള്ള അടിത്തറ പാകലാണ് ഈ സങ്കൽപ് പത്രയെന്നും നദ്ദ പറഞ്ഞു.

2014-ൽ 500 വാ​ഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവച്ചത്. അതിൽ 499ഉം നടപ്പിലാക്കി. 2019ൽ 235 വാ​ഗ്ദാനങ്ങൾ ബിജെപി നൽകി. ഭൂരിഭാ​ഗവും നടപ്പിലാക്കുകയും ശേഷിക്കുന്നത് നടപ്പാക്കൽ പ്രക്രിയയിലുമാണ്. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ നടത്തിയ വികസനപ്രവർത്തനങ്ങളെല്ലാം സ്ത്രീശാക്തീകരണം കേന്ദ്രീകരിച്ചുള്ളതായിരുന്നു. അന്നും ഇന്നും വനിതകളുടെ ആവശ്യങ്ങൾക്കാണ് ബിജെപി പ്രഥമ പരി​ഗണന നൽകുന്നത്. സ്വച്ഛ് ഭാരതിന് കീഴിൽ ശൗചാലയങ്ങൾ, ഉജ്ജ്വല യോജന എന്നിവ അതിന് ഉദാഹരണങ്ങളാണ്. മഹാരാഷ്‌ട്രയിലും മദ്ധ്യപ്രദേശിലും പ്രതിമാസം മഹിളാ സമ്മാൻ നടപ്പിലാക്കിയതും ബിജെപിയാണെന്ന് ജെ.പി നദ്ദ ഓർമിപ്പിച്ചു.

BJP പ്രകടനപത്രികയിൽ പറയുന്നത്:

മഹിളാ സമൃദ്ധി യോജന പ്രകാരം ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ

ഡൽഹിയിലെ പാവപ്പെട്ട സ്ത്രീകൾക്ക് സിലിണ്ടർ സബ്സിഡി 500 രൂപ

​ഹോളിക്കും ദീപാവലിക്കും ഓരോ സൗജന്യ സിലിണ്ടർ

സ്ത്രീകൾക്ക് 6 പോഷകകിറ്റുകൾ

​ഗർഭിണികൾക്ക് 21,000 രൂപ

ആദ്യ മന്ത്രിസഭയിൽ തന്നെ ആയുഷ്മാൻ ഭാരത് നടപ്പിലാക്കൽ.

60നും 70നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പെൻഷൻ തുക 2,500 ആയി ഉയർത്തും. 70 വയസിന് മുകളിലുള്ളവർക്ക് 3,000 രൂപ പെൻഷൻ ഉറപ്പാക്കും.

2015, 2020 തെരഞ്ഞെടുപ്പുകളിൽ 3, 8 എന്നിങ്ങനെയായിരുന്നു ബിജെപിയുടെ സീറ്റുനില. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസിന് സാന്നിധ്യമറിയിക്കാൻ പോലും കഴിഞ്ഞില്ല. 15 വർഷത്തെ തുടർഭരണത്തിന് ശേഷമാണ് കോൺ​ഗ്രസ് ഡൽഹിയിൽ നിന്ന് പുറത്തായത്. കഴിഞ്ഞ പത്ത് വർഷമായി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ആംആദ്മിയാണ് ഡൽഹി ഭരിക്കുന്നത്. 70 അം​ഗ നിയമസഭാ സീറ്റിലേക്ക് ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.

Tags: BJPDelhibjp manifestoDelhi assembly election
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies