പ്രഥമ ഖോ ഖോ ലോക കപ്പിൽ ചാമ്പ്യന്മാരായി ചരിത്രം രചിച്ച ഇന്ത്യയുടെ പുരുഷ-വനിത താരങ്ങളെ ആദരിച്ച് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജനുവരി ഒൻപതിനായിരുന്നു ഫൈനൽ.
നേപ്പാളിനെ തകർത്താണ് ഇന്ത്യ ഇരു വിഭാഗങ്ങളിലും കിരീടം ഉയർത്തിയത്. ഇരു ടീമുകളിലെയും പരിശീലകനും താരങ്ങളും മറ്റ് ഒഫിഷ്യൽസും ഖോ ഖോ ഫെഡറേഷൻ പ്രസിഡന്റെ സുധാൻഷുവും ചടങ്ങിനെത്തിയിരുന്നു.
പ്രഥമ ഖോ ഖോ ലോകകപ്പിൽ കിരീടം ഉയർത്തി ചരിത്രം രചിച്ച ഇന്ത്യൻ ടീമുകളെ ഇന്ന് കണ്ടു. ആഗോള തലത്തിൽ ഇന്ത്യയുടെ പരമ്പരാഗത കായിക ഇനത്തിന് മഹത്വം കൊണ്ടുവന്ന താരങ്ങൾക്ക് നല്ലൊരു ഭാവി നേരുന്നു. നിങ്ങളെയോർത്ത് ഈ രാജ്യം അഭിമാനിക്കുന്നു.—മന്ത്രി എക്സിൽ കുറിച്ചു,