നെറ്റ്ഫ്ലിക്സിന് തിരിച്ചടി; ധനുഷിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെറ്റ്ഫ്ലിക്സിന് തിരിച്ചടി; ധനുഷിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 12:52 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. പകർപ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി ധനുഷ് നൽകിയ ഹർജി പരി​ഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

നയൻതാരയുടെ ജീവിതം പ്രമേയമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ അണിയറദൃശ്യങ്ങൾ ഉപയോ​ഗിച്ചത് പകർപ്പാവകാശ ലംഘനമാണെന്നാണ് പരാതി. നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷിനുമെതിരെ ധനുഷിന്റെ നിർമാണ കമ്പനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ഡോക്യുമെന്ററി പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് ഇന്ത്യ ധനുഷിനെതിരെ ഹർജി നൽകുകയായിരുന്നു. ധനുഷിന്റെ ഹർ‌ജി പരി​ഗണിക്കരുതെന്നായിരുന്നു നെറ്റ്ഫ്ലിക്സിന്റെ ആവശ്യം. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണെന്നതിനാലും കേസ് നൽകിയ ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചീപുരം ആണെന്നതിനാലും ഹർജി പരി​ഗണിക്കുന്നത് കാഞ്ചീപുരം കോടതിയിലോ മുംബൈ കോടതിയിലോ ആകണമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ചൂണ്ടിക്കാട്ടിയത്.

മാത്രവുമല്ല ധനുഷിന്റെ പരാതി പകർപ്പാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും നെറ്റ്ഫ്ലിക്സ് സൂചിപ്പിച്ചിരുന്നു. നവംബർ 18നാണ് ഡോക്യുമെന്ററി റിലീസായത്. എന്നിട്ടും ഏഴ് ദിവസത്തിന് ശേഷമാണ് ധനുഷ് പരാതിയുമായി എത്തിയതെന്നും നെറ്റ്ഫ്ലിക്സ് ഇന്ത്യ ചൂണ്ടിക്കാട്ടി.

എന്നാൽ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന് വേണ്ടി നയൻതാര കരാറിലൊപ്പിടുന്ന സമയത്ത് ധനുഷിന്റെ നിർമാണ കമ്പനി ഓഫീസ് ചെന്നൈയിലായിരുന്നുവെന്ന് ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ധനുഷിന്റെ വാദം അം​ഗീകരിച്ച മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

Tags: netflixmadras high courtdhanushnayantharaNetflix India
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies