രണ്ട് പ്രതിപക്ഷക്കസേര വേണമെന്ന് പറയുമോ??!! അതിഷിയെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ച് AAP
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് പ്രതിപക്ഷക്കസേര വേണമെന്ന് പറയുമോ??!! അതിഷിയെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ച് AAP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 02:45 pm IST
FacebookTwitterWhatsAppTelegram

ഡൽഹിയിൽ പത്ത് വർഷം തുടർച്ചയായി ഭരിച്ച ആംആദ്മി പാർട്ടി 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് പ്രതിപക്ഷ ശബ്ദമായി മാറിയിരിക്കുകയാണ്. എന്നാൽ പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അർഹത പോലുമില്ലെന്ന് ജനം വിധിയെഴുതിയതോടെ ആ സ്ഥാനത്തേക്ക് ഇനിയാരെന്ന ചർച്ചകളായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നിരുന്നത്. ആകാംക്ഷകൾക്ക് വിരാമം കുറിച്ച് അതിഷി മർലേനയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ് ആംആദ്മി പാർട്ടി.

അഴിമതിക്കേസിനെ തുടർന്ന് ജയിലിൽ കിടന്ന ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ അരവിന്ദ് കേജരിവാൾ നിർബന്ധിതനായപ്പോൾ ചുമതലയേറ്റെടുത്ത ആംആദ്മിയുടെ നേതാവായിരുന്നു അതിഷി മർലേന. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം CM-ഓഫീസിലേക്ക് കയറിയപ്പോൾ കടുത്ത തീരുമാനമായിരുന്നു അതിഷി സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേര കേജരിവാളിനുള്ളതാണെന്നും ആ ഇരിപ്പിടത്തിൽ താൻ ആസനസ്ഥയാകില്ലെന്നും പ്രഖ്യാപിച്ച അതിഷി, മുഖ്യമന്ത്രിയുടെ കസേരയ്‌ക്ക് തൊട്ടപ്പുറത്ത് മറ്റൊരു കസേര സ്ഥാപിച്ച് ഇരിപ്പുറപ്പിച്ചു!!

അരവിന്ദ് കേജരിവാളിന് മാത്രമേ മുഖ്യന്റെ കസേരയിൽ ഇരിക്കാൻ അർഹതയുള്ളൂവെന്ന് സ്ഥാപിക്കാൻ ശ്രമിച്ച അതിഷി നിയമസഭാ തെരഞ്ഞെടുപ്പിൽ കേജരിവാൾ അ​ഗ്നിശുദ്ധി തെളിയിച്ച് വരുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആപ്പിന്റെ പ്രതീക്ഷകളെ തകർത്ത് ഡൽഹിയിൽ വിജയക്കൊടി പാറിച്ച ബിജെപി, കേജരിവാളിന്റെ പ്രതിപക്ഷ നേതൃസ്ഥാനം പോലും തട്ടിമാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂ‍ഡൽഹി മണ്ഡലത്തിൽ നിന്നു മത്സരിച്ച കേജരിവാളിനെ ബിജെപിയുടെ പർവേഷ് വർമ തറപറ്റിച്ചു. കേജരിവാളിന് എംഎൽഎ സ്ഥാനവുംസഭയിലെ പ്രതിപക്ഷക്കസേരയും ഇതോടെ നഷ്ടമായി. ആപ്പിലെ പ്രമുഖ നേതാക്കന്മാരായ മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവരും പരാജയത്തിന്റെ കയ്പ്പുനീർ അറിഞ്ഞതോടെ പ്രതിപക്ഷ കസേരയിലേക്കുള്ള നറുക്ക് അതിഷിക്ക് വീഴുകയായിരുന്നു.

ആംആദ്മിയുടെ നിയമസഭാ കക്ഷി യോ​ഗത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കി‍ടയിൽ നിന്ന് ഏകകണ്ഠമായാണ് അതിഷി തെരഞ്ഞെടുക്കപ്പെട്ടത്. കൽക്കാജിയിൽ നിന്നുള്ള ജനപ്രതിനിധിയും 43-കാരിയുമാണ് അതിഷി മർലേന.

Tags: DelhiAAPAtishi MarlenaLeader of Opposition
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies