കലിപ്പ് മോഡ് ഓൺ!! യുക്രെയ്ന് സൈനിക സഹായം നിർത്തി ട്രംപ്; യുദ്ധാന്ത്യത്തിന് വഴിയൊരുക്കുമോ??
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കലിപ്പ് മോഡ് ഓൺ!! യുക്രെയ്ന് സൈനിക സഹായം നിർത്തി ട്രംപ്; യുദ്ധാന്ത്യത്തിന് വഴിയൊരുക്കുമോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 08:35 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: യുക്രെയ്നുള്ള സൈനിക സഹായം നിർത്തലാക്കി അമേരിക്ക. യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ സംഭവിച്ച വാക്കേറ്റത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. സൈനിക സഹായം നൽകുന്നത് നിർത്തലാക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ​ഗ്സെത്തിന് ട്രംപ് നിർദേശം നൽകി. സഹായം ലഭിക്കാതാകുന്ന സാഹചര്യത്തിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ കീവിന് മേൽ സമ്മർദ്ദമേറുമെന്ന് ഉറപ്പാണ്.

സഹായം പരിപൂർണമായി നിർത്തുകയല്ല, മറിച്ച് സഹായകൈമാറ്റത്തിന് അർദ്ധവിരാമമാണ് നൽകുന്നതെന്നും ഇത് താത്കാലികമാണെന്നും അമേരിക്ക വ്യക്തമാക്കി. യുക്രെയ്ന് വേണ്ടി കൈമാറുകയും എന്നാൽ യുക്രെയ്ൻ അതിർത്തി കടക്കാത്തതുമായ എല്ലാ യുഎസ് സൈനിക ഉപകരണങ്ങളുടെയും ​നീക്കം താത്കാലികമായി നിർത്താനാണ് അമേരിക്കയുടെ തീരുമാനമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു, നിലവിൽ പോളണ്ടിലെ ട്രാൻസിറ്റുകളിൽ വച്ചിരിക്കുന്ന ആയുധങ്ങളും വിമാനങ്ങളിലും കപ്പലുകളിലും കയറ്റുമതി ചെയ്ത സൈനിക ഉപകരണങ്ങളും യുക്രെയ്നിലേക്ക് എത്തുകയില്ലെന്ന് ചുരുക്കം.

സമാധാനശ്രമങ്ങൾക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമേരിക്കയുടെ പങ്കാളികൾ ആ ലക്ഷ്യം കൈവരിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുള്ളതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. യുക്രെയ്നുള്ള അമേരിക്കൻ സഹായം താത്കാലികമായി നിർത്തി സാഹചര്യം അവലോകനം ചെയ്യുകയാണെന്നും ഈ നടപടി യുദ്ധത്തിന് പരിഹാരം കാണാൻ വഴിയൊരുക്കുമെന്ന് കരുതുന്നതായും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.

സെലെൻസ്‌കിയുടെ ധിക്കാരപരമായ നിലപാടിനെ സഹിച്ചു നിൽക്കില്ലെന്ന് തിങ്കളാഴ്ച ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് നൽകിയ പിന്തുണയ്‌ക്ക് യുക്രെയ്ൻ പ്രസിഡന്റ് കൃതജ്ഞത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോസ്കോയുമായി വെടിനിർത്തൽ കരാർ ഒപ്പുവക്കുന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് വിമുഖത കാണിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വാക്കുകൾ. യുക്രെയ്ൻ-റഷ്യ യുദ്ധമാരംഭിച്ച് മൂന്ന് വർഷമാകുന്നതിനിടെ ബില്യൺ കണക്കിന് ഡോളറിന്റെ സഹായമാണ് യുക്രെയ്ന് വേണ്ടി അമേരിക്ക ഇതുവരെ നൽകിയിട്ടുള്ളത്.

Tags: Military AidRussiaWHITE HOUSEdonald trumpus presidentUkraineVolodymyr ZelenskyUkraine War
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies