ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഖാലിസ്ഥാനി ആക്രമണ ശ്രമം, വാഹനത്തിനു നേരെ പാഞ്ഞടുത്ത്‌ അക്രമികൾ, ഇന്ത്യൻ പതാക വലിച്ചുകീറി; പ്രതിഷേധമറിയിക്കാൻ ഇന്ത്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഖാലിസ്ഥാനി ആക്രമണ ശ്രമം, വാഹനത്തിനു നേരെ പാഞ്ഞടുത്ത്‌ അക്രമികൾ, ഇന്ത്യൻ പതാക വലിച്ചുകീറി; പ്രതിഷേധമറിയിക്കാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 08:41 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുനേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണശ്രമം. പ്രതിഷേധവുമായെത്തിയ അക്രമികൾ ജയശങ്കറിന്റെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുക്കുകയും ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ട്. ലണ്ടനിലെ ചാത്തം ഹൗസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യമന്ത്രിക്ക് സുരക്ഷാ ഭീഷണി നേരിട്ടത്. 6 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ യുകെയിലെത്തിയത്. സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധമറിയിക്കും.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒരു സംഭാഷണ പരിപാടിക്കായാണ് ജയശങ്കർ ചാത്തം ഹൗസിലെത്തിയതെന്നാണ് വിവരം. ഇത് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണശ്രമം ഉണ്ടാകുന്നത്. ഖാലിസ്ഥാനി പതാകയുമായി ഒരു കൂട്ടം വിഘടനവാദികൾ സ്ഥലത്ത് തമ്പടിച്ച് ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ ജയശങ്കറിന്റെ വാഹനത്തിനുനേരെ പാഞ്ഞടുക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

#WATCH | London, UK | Pro-Khalistan supporters staged a protest outside the venue where EAM Dr S Jaishankar participated in a discussion held by Chatham House pic.twitter.com/ISVMZa3DdT

— ANI (@ANI) March 6, 2025

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സംഭവം. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം.യുകെയിലെ പരിപാടികൾക്ക് ശേഷം, മാർച്ച് 6 മുതൽ 7 വരെ ജയ്ശങ്കർ അയർലണ്ടിലേക്ക് പോകും, ​​അവിടെ അദ്ദേഹം ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസിനെ കാണുകയും മറ്റ് ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ഇന്ത്യൻ പ്രവാസികളുമായി ഇടപഴകുകയും ചെയ്യും.

 

Tags: londonS Jaishankarsecurity breachExternal Affairs MinisterKhalistani extremistsAttacking bidChatham House
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies