മുനമ്പം ജനതയുടെ കണ്ണിൽ പൊടിയിടാനാകില്ല; കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം ജനതയുടെ കണ്ണിൽ പൊടിയിടാനാകില്ല; കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 12:01 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് മുനമ്പത്തെ ജനത ആരംഭിച്ച പ്രതിഷേധസമം തണുപ്പിക്കുന്നതിനായി എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമ സാധുതയില്ല. ഏറെ കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച മുനമ്പം കമ്മീഷന്റെ നിയമനം ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.

കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും നിലവിലെ വഖ്ഫ് നിയമമനുസരിച്ച് മുനമ്പം വിഷയത്തിൽ വഖ്ഫ് ബോർഡിനാണ് പരമാധികാരമെന്ന നിരീക്ഷണമാണ് കോടതി സ്വീകരിച്ചത്. വഖ്ഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വഖ്ഫ് ബോർഡാണെന്ന നിയമമാണ് ഇപ്പോഴുമുള്ളത് എന്നിരിക്കെ മുനമ്പം ജുഡീഷ്യൽ കമ്മീഷന് സാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യാന്ത്രികമായാണ് സർക്കാർ പ്രവർത്തിച്ചതെന്നും യുക്തിസഹമായ നിയമനമല്ല കമ്മീഷന്റേതെന്നും കോടതി നിരീക്ഷിച്ചു.

മുനമ്പത്തെ പ്രതിഷേധം വിലങ്ങുതടിയായപ്പോൾ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ നിയോ​ഗിച്ച കമ്മീഷനാണിതെന്ന് നേരത്തെ വിമർശനങ്ങളുയർന്നിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച സമയമായിരുന്നതിനാൽ മുനമ്പം വിഷയം സർക്കാരിന് തിരിച്ചടിയാകുമെന്ന ഭയം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സമരക്കാരെ തണുപ്പിക്കുന്നതിനായി സർക്കാർ കമ്മീഷനെ നിയമിച്ചത്. കമ്മീഷനെ നിയമിച്ചതുകൊണ്ട് തങ്ങളുടെ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് സമരസമിതി അന്നേ അഭിപ്രായപ്പെട്ടിരുന്നതാണ്. ഈ സാഹചര്യത്തിലാണ് നിയമവശങ്ങൾ പരി​ഗണിച്ച കോടതി കമ്മീഷന്റെ സാധുത റദ്ദാക്കിയത്.

കമ്മീഷനെ റദ്ദാക്കിയ സാഹചര്യത്തിലും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുനമ്പം സമരസമിതി. മുമ്പത്തെ ജനങ്ങളോട് ചോദിച്ചിട്ടല്ല സർക്കാർ കമ്മീഷനെ നിയമിച്ചതെന്നും നീതി നൽകേണ്ടത് സർക്കാർ തന്നെയാണെന്നും സരമസമിതി ചൂണ്ടിക്കാട്ടി. മുനമ്പത്തെ പ്രശ്നം വലിച്ചുനീട്ടാനാണ് കമ്മീഷനെ നിയോ​ഗിച്ചത്. സർക്കാരിന്റെ അധികാരം ഉപയോ​ഗിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും സമരസമിതി ആവശ്യപ്പെട്ടു.

നിയമനം റദ്ദാക്കിയതിൽ മറുപടി പറയേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കമ്മീഷനെ നിയമിച്ചതും കോടതിയിൽ ന്യായീകരിച്ചതും സർക്കാരാണെന്ന് ജസ്റ്റിസ് പറഞ്ഞു. കമ്മീഷൻ നിയമനം റദ്ദാക്കിയ കോടതി നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Tags: WAQF BOARDMunambam Waqf IssueMunambam Judicial CommissionMunambam Waqf ProtestHigh Court
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies