മറ്റ് കോൺഗ്രസ് നേതാക്കളെ പോലെയല്ല, മോദിയുടെ നയതന്ത്രവിജയം തരൂരിന് ബോധ്യപ്പെട്ടു; പ്രശംസിച്ച് കെ. സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറ്റ് കോൺഗ്രസ് നേതാക്കളെ പോലെയല്ല, മോദിയുടെ നയതന്ത്രവിജയം തരൂരിന് ബോധ്യപ്പെട്ടു; പ്രശംസിച്ച് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 11:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നരേന്ദ്രമോദിയെ അഭിനന്ദിക്കുന്ന തരൂരിന്റെ വാക്കുകളെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മോദിയുടെ നയതന്ത്രവിജയത്തെ തിരിച്ചറിഞ്ഞ തരൂർ‍ മറ്റ് കോൺ​ഗ്രസ് നേതാക്കളെ പോലെയല്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയാണെന്നും മോദിയുടെ നിലപാടിനെ എതിർത്തത് അബദ്ധമായെന്നുമായിരുന്നു തരൂരിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് തരൂരിനെ പ്രശംസിച്ച് കെ. സുരേന്ദ്രൻ എക്സിൽ കുറിപ്പ് പങ്കുവച്ചത്.

ആദ്യത്തെ അഭിപ്രായം തെറ്റായെന്ന് ബോധ്യപ്പെട്ടപ്പോൾ അത് തിരുത്തിയ തരൂരിന്റെ നിലപാട് അഭിനന്ദനാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. സുരേന്ദ്രൻ എക്സിൽ പങ്കുവച്ച കുറിപ്പിങ്ങനെ..

പ്രിയ ശശി തരൂർ ജി, നിങ്ങളുടെ ആർജ്ജവത്തെ എന്നും ബഹുമാനിച്ചിരുന്നയാളാണ് ഞാൻ. ‘ആദ്യം എതിർത്തിരുന്നു’ എന്ന് പറഞ്ഞുകൊണ്ട് മോദിയുടെ നയതന്ത്ര വിജയത്തെ ഇപ്പോൾ അഭിനന്ദിക്കുന്ന നിങ്ങളുടെ വാക്കുകളിലെ സത്യസന്ധത പ്രശംസനീയമാണ്. കോൺ​ഗ്രസിലെ നിങ്ങളുടെ സഹപ്രവർത്തകരെ പോലെയല്ല നിങ്ങൾ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യ ആ​ഗോളതലത്തിൽ വളരുന്നത് നിങ്ങൾ കാണുന്നുണ്ട്. വളരെയധികം സ്വീകാര്യമാണത്.. !!

ലോകസമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യ മുന്നോട്ടുവെക്കുന്ന നിലപാടിനെക്കുറിച്ചും റഷ്യക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് ഭാരതത്തിനുള്ളതെന്ന് കോൺ​ഗ്രസ് നേതാവായ ശശി തരൂർ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദ്യം എതിർത്തത് അബദ്ധമായെന്നായിരുന്നു തരൂരിന്റെ വാക്കുകൾ യുക്രെയ്ൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിച്ചത് ശരിയായ നയമാണെന്നും രണ്ടുരാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞെന്നും തരൂർ പറഞ്ഞു. ഡൽഹിയിലെ റായ്സിന ഡയലോ​ഗിൽ സംസാരിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാമർശം.

കെ സുരേന്ദ്രന്റെ പ്രശംസയ്‌ക്ക് പിന്നാലെ തരൂരിനെതിരെ കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രം​ഗത്തെത്തി. കോൺ​ഗ്രസ് പാർട്ടിക്ക് വ്യക്തമായ നയവും നിലപാടുമുണ്ട്. അതിനെതിരെ പ്രവർത്തിക്കുന്നവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കരുതെന്ന് ഉണ്ണിത്താൻ പറഞ്ഞു. മോദിയെ പുകഴ്‌ത്തൽ ഒരു കോൺ​ഗ്രസ് നേതാവിന് ഉചിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഒരു ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്നും തന്റെ പ്രസ്താവന രാഷ്‌ട്രീയ പ്രേരിതമല്ലെന്നും വിമർശനങ്ങളോട് തരൂർ പ്രതികരിച്ചു.

Tags: Narendra ModiBJPK Surendranshashi tharoor
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies