ഗുഡ്‌ബൈ ചൈന; മുഴുവന്‍ യുഎസ് ഐഫോണുകളും ഇനി ഭാരതത്തില്‍ നിര്‍മിക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗുഡ്‌ബൈ ചൈന; മുഴുവന്‍ യുഎസ് ഐഫോണുകളും ഇനി ഭാരതത്തില്‍ നിര്‍മിക്കും

യുഎസില്‍ വില്‍ക്കുന്ന മുഴുവന്‍ ഐഫോണുകളും ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ ആപ്പിള്‍. ചൈനയെ പൂര്‍ണമായി കൈവിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 01:24 pm IST
FacebookTwitterWhatsAppTelegram

യുഎസ്-ചൈന താരിഫ് യുദ്ധത്തിന്റെ ആഘാതം കുറയ്‌ക്കാന്‍ ചര്‍ച്ചകള്‍ സജീവമാണെങ്കിലും കമ്യൂണിസ്റ്റ് രാജ്യത്തിന് ഷോക്ക് നല്‍കുന്ന തീരുമാനവുമായി ആപ്പിള്‍. അടുത്ത വര്‍ഷത്തോടെ യുഎസില്‍ വില്‍ക്കുന്ന മുഴുവന്‍ ഐഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

വിഖ്യാത ആഗോള സാമ്പത്തിക മാധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തങ്ങളുടെ ഇന്ത്യയിലെ നിര്‍മാണ പങ്കാളികളായ ഫോക്‌സ്‌കോണിന്റെയും ടാറ്റ ഇലക്ട്രോണിക്‌സിന്റെയും ഉല്‍പ്പാദന ശേഷി കാര്യമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.

ഇന്ത്യയില്‍ ആപ്പിളിന്റെ ഏറ്റവും വലിയ നിര്‍മാതാവ് ഫോക്‌സ്‌കോണാണ്. മാര്‍ച്ച് മാസത്തില്‍ മാത്രം ഇവര്‍ 1.31 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ആപ്പിള്‍ ഫോണുകളാണ് കയറ്റി അയച്ചത്. ഒരു മാസത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി നടക്കുന്നത്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മൊത്തം ഉല്‍പ്പാദനത്തോളം വരും മാര്‍ച്ചിലെ മാത്രം കണക്കുകള്‍. അതേസമയം ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഐഫോണ്‍ കയറ്റുതമതിയിലുണ്ടായിരിക്കുന്നത് 63 ശതമാനം കുതിപ്പാണ്. മാര്‍ച്ചില്‍ 612 മില്യണ്‍ ഡോളറിന്റെ ഐഫോണ്‍ കയറ്റുമതിയാണ് ടാറ്റ നടത്തിയത്.

ആപ്പിളിന്റെ മൊത്തം ഐഫോണ്‍ വില്‍പ്പനയില്‍ 28 ശതമാനവും യുഎസിലാണ് നടക്കുന്നത്. ഇത് മുഴുവന്‍ ഭാരതത്തില്‍ നിന്ന് കയറ്റി അയക്കാനുള്ള നീക്കം വലിയ മാറ്റങ്ങളാണ് വിപണിയിലുണ്ടാക്കുക. അതായത് യുഎസില്‍ പ്രതിവര്‍ഷം വിറ്റുപോകുന്ന 60 ദശലക്ഷം ഐഫോണുകളുടെ നിര്‍മാണം ഇനി ഇന്ത്യയിലാകുമെന്ന് സാരം. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും തൊഴിലവസരങ്ങളിലും അഭൂതപൂര്‍വമായ കുതിപ്പാണ് ഇതുണ്ടാക്കുക.

ആപ്പിളിന്റെ ഭൂരിഭാഗം ഐഫോണുകളും ഇപ്പോഴും ചൈനയില്‍ തന്നെയാണ് പങ്കാളിയായ ഫോക്സ്‌കോണ്‍ അസംബിള്‍ ചെയ്യുന്നത്. ആപ്പിളിന്റെ ഉല്‍പ്പാദന ശേഷിയുടെ ഏകദേശം 80% ചൈനയില്‍ തന്നെയാണെന്ന് മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എവര്‍കോര്‍ ഐഎസ്ഐ പറയുന്നു.

ആപ്പിളിന്റെ 2017 നും 2020 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ ചൈനയിലെ നിര്‍മ്മാണ സൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, അതിനുശേഷം അത് വീണ്ടും ഉയര്‍ന്നതായി ബെര്‍ണ്‍സ്‌റ്റൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആപ്പിളിന്റെ ആകെ വിതരണക്കാരുടെ 40% ചൈനീസ് വിതരണക്കാരാണെന്ന് ബെര്‍ണ്‍സ്‌റ്റൈന്‍ വ്യക്തമാക്കുന്നു. ഇതിലെല്ലാം വലിയ മാറ്റങ്ങളാണ് ഇനി വരാന്‍ പോകുന്നത്.

ട്രംപിന്റെ താരിഫ് പേടിച്ച് അടുത്തിടെ പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി 600 ടണ്‍ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും ആപ്പിള്‍ അമേരിക്കയിലെത്തിച്ചിരുന്നു.

Tags: TrumpIndiamodiApple iPhone
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies