വാക്ക് പാലിക്കാത്ത പാകിസ്താൻ; വെടിനിർത്തൽ കരാർ ലംഘനം ​ഗൗരവതരം; പാക് പ്രകോപനങ്ങൾക്ക് ഉചിതമായ മറുപടി നൽകും: ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്ക് പാലിക്കാത്ത പാകിസ്താൻ; വെടിനിർത്തൽ കരാർ ലംഘനം ​ഗൗരവതരം; പാക് പ്രകോപനങ്ങൾക്ക് ഉചിതമായ മറുപടി നൽകും: ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2025, 12:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതിന് ശേഷവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യ. ഇന്നലെ രാത്രിയും പാക് സൈന്യം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. കശ്മീരിന് സമീപത്തായി ഡ്രോണുകൾ കണ്ടെത്തുകയും സ്ഫോടനം നടത്തിന്റെയും പശ്ചാത്തലത്തിലാണ് സ്ഥിരീകരണം. പാകിസ്താന്റെ തുടർച്ചയായുള്ള പ്രകോപനപരമായ നടപടിക്ക് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയിലെത്തിയിട്ടും തുടർച്ചയായി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. കരാർ ലംഘനത്തിന് ഇന്ത്യൻ സായുധസേന ഉചിതമായ മറുപടി നൽകുന്നുണ്ട്. ഈ കരാർ ലംഘനത്തെ ​​ഗൗരവമായി തന്നെയാണ് കാണുന്നത്. ഇത് ​ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണമെന്ന് പാകിസ്താനോട് അഭ്യർത്ഥിക്കുന്നു. ഉചിതമായ നടപടി സ്വീകരിക്കണം. ഏതൊരു അതിർത്തി ലംഘനത്തെയും ഇന്ത്യൻ സൈന്യം ശക്തമായി നേരിടും. അതിന് അവർക്ക് നിർദേശവും സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്നും” പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പാകിസ്താൻ ഡിജിഎംഒ ചർച്ചയ്‌ക്കായി ഇന്ത്യയുടെ ഡിജിഎംഒയുമായി ബന്ധപ്പെടുകയും വെടിനിർത്തലിനും സൈനിക നടപടികൾ നിർത്തിവെക്കാനുമുള്ള ധാരണയിലെത്തുകയും ചെയ്തു. എന്നാൽ വെടിനിർത്തൽ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിർത്തിയിൽ വെടിവയ്പ് തുടരുകയും ജമ്മുവിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടാവുകയുമായിരുന്നു.

Tags: PakistanCeasefireviolations
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies