ഇന്ത്യയില്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മിക്കരുതെന്ന് ടിം കുക്കിനോട് ട്രംപ്; യുഎസില്‍ ഉല്‍പ്പാദനം കൂട്ടണം, കാര്യമാക്കാതെ കേന്ദ്രം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ത്യയില്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മിക്കരുതെന്ന് ടിം കുക്കിനോട് ട്രംപ്; യുഎസില്‍ ഉല്‍പ്പാദനം കൂട്ടണം, കാര്യമാക്കാതെ കേന്ദ്രം

ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനം 22 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 60% വര്‍ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 06:25 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വര്‍ദ്ധിപ്പിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സിഇഒ ടിം കുക്കുമായി താന്‍ സംസാരിച്ചതായും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞതായും ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.

”ടിം കുക്കുമായി എനിക്ക് ഒരു ചെറിയ പ്രശ്നമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ 500 ബില്യണ്‍ ഡോളര്‍ കൊണ്ടുവരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” ട്രംപ് ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ പറഞ്ഞു.

ആപ്പിള്‍ അമേരിക്കയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ചയുടെ ഫലത്തെക്കുറിച്ചോ ഇന്ത്യയിലെ ആപ്പിളിന്റെ പദ്ധതികളിലെ മാറ്റങ്ങളെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവെച്ചില്ല.

റെക്കോഡ് ഉല്‍പ്പാദനം

മാര്‍ച്ചില്‍ അവസാനിച്ച കാലയളവില്‍, ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനം 22 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 60% വര്‍ധനവാണ് ഉല്‍പ്പാദനത്തിലുണ്ടായത്.

കോവിഡ്-19 ല്‍ തിരിച്ചടിയേറ്റ ആപ്പിള്‍ ചൈനയ്‌ക്ക് പുറത്തേക്ക് ഉല്‍പ്പാദനം മാറ്റുന്നതിനുള്ള ശ്രമം നാലു വര്‍ഷം മുന്‍പുതന്നെ ആരംഭിച്ചിരുന്നു. യുഎസ്-ചൈന സംഘര്‍ഷം ഈ തീരുമാനത്തിന് കൂടുതല്‍ കരുത്തേകി. ഇന്ത്യയിലേക്കാണ് ഉല്‍പ്പാദനം ആപ്പിള്‍ ക്രമേണ മാറ്റിയത്. 2024 അവസാനത്തോടെ യുഎസിലേക്ക് എത്തിക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയില്‍ നിന്ന് ലഭ്യമാക്കാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തന്ത്രത്തിന് പാര പണിയാനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമം. ഇപ്പോഴും ആപ്പിളിന്റെ ഐഫോണ്‍ നിര്‍മ്മാണം ചൈനയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ കമ്പനിക്ക് ഉല്‍പ്പാദന സൗകര്യങ്ങളില്ല.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലെ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. വിസ്‌ട്രോണ്‍ കോര്‍പ്പിന്റെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പെഗാട്രോണ്‍ കോര്‍പ്പിന്റെ ഇന്ത്യന്‍ സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗമാണ് മറ്റൊരു പ്രധാന വിതരണക്കാര്‍. ടാറ്റയും ഫോക്സ്‌കോണും ദക്ഷിണേന്ത്യയില്‍ പുതിയ പ്ലാന്റുകള്‍ നിര്‍മിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണ്.

അവഗണിച്ച് ഇന്ത്യ

ഇന്ത്യയില്‍ ആപ്പിളിന്റെ വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന സാന്നിധ്യത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ച ആശങ്കകളെ അവഗണിക്കാനാണ് ഇന്ത്യയുടെ തീരുമാനം. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി ഇന്ത്യയെ ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത ടെക് ഭീമന്‍ ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Tags: apple i phoneIndiaCEO Tim CookDonal Trump
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies