"അഭിമാനം,ബഹുമതി"; ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള കേന്ദ്രസംഘം, മോദി സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അഭിമാനം,ബഹുമതി”; ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള കേന്ദ്രസംഘം, മോദി സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 01:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള വിദേശപര്യടന പ്രതിനിധി സംഘത്തിലേക്കുള്ള മോദി സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എം പി ശശി തരൂർ. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ഒരുപാട് അഭിമാനമുണ്ടെന്നും ഈ ക്ഷണം ഒരു ബഹുമതിയായി തോന്നുന്നുവെന്നും ശശി തരൂർ പറഞ്ഞു. എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്.

അടുത്തകാലത്തായി നമ്മുടെ രാജ്യത്തുണ്ടായ സംഭവങ്ങളെ കുറിച്ച് അഞ്ച് പ്രധാന രാഷ്‌ട്രങ്ങളോട് വിശദമാക്കാനുള്ള സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എനിക്ക് ബഹുമാതിയായി തോന്നുന്നുവെന്ന് ശശി തരൂർ എക്സിൽ കുറിച്ചു.

കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കോൺ​ഗ്രസ് നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി രം​ഗത്തെത്തിയിട്ടുണ്ട്. കോൺ​ഗ്രസിൽ നിന്ന് നാല് പേരുടെ ലിസ്റ്റ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന് നൽകിയിരുന്നെന്നും എന്നാൽ അതിൽ ശശി തരൂറിന്റെ പേര് ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുലിന്റെ വാദം.

“ഭീകരതയ്‌ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ല” എന്ന രാജ്യത്തിന്റെ ശക്തമായ സന്ദേശം ലോകത്തിന് മുന്നിൽ അറിയിക്കാൻ ചുമതലപ്പെടുത്തിയ ഏഴ് എംപിമാരിൽ ഒരാളാണ് ശശി തരൂർ. ബിജെപിയിൽ നിന്ന് രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിൽ നിന്ന് സഞ്ജയ് കുമാർ, ശിവസേനയിൽ നിന്ന് ശ്രീകാന്ത് ഷിൻഡെ, ഡിഎംകെയിൽ നിന്ന് കനിമൊഴി, എൻസിപിയിൽ നിന്ന് സുപ്രിയ സുലെ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.

Tags: new delhiGOVERNMENTshashi tharoorCongress MPdelegations
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies