ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 05:29 pm IST
FacebookTwitterWhatsAppTelegram

ഭർത്താവിന് വിവാഹതേര ബന്ധമുണ്ടെന്ന് സംശയിച്ച്, ഇത് കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി പൊലീസ് പിടിയിൽ. 26-കാരിയാണ് കിഴക്കേ ഡൽഹിയിലെ ​ഗാസിപൂരിൽ പിടിയിലായത്. 30-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. 30-കാരിയുടെ പേരും ചിത്രങ്ങളുമാണ് ഇവർ ദുരുപയോ​ഗം ചെയ്ത് അക്കൗണ്ട് തുടങ്ങിയത്. അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി ചിത്രീകരിക്കുകയും അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംശയ രോ​ഗിയായ ഭാര്യയിലേക്ക് എത്തിയത്.

2023-ലാണ് പ്രതിയുടെ വിവാഹം കഴിയുന്നത്. നം​ഗ്ലോയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് 26-കാരി വിവാഹം ചെയ്തത്. 30-കാരിക്കൊപ്പമുള്ള യുവാവിന്റെ ഫോട്ടോ കണ്ട ഇവർ ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചു . അതുപക്ഷേ വിവാഹത്തിന് മുൻപുള്ള ചിത്രമായിരുന്നു. എന്നാൽ ഭർത്താവും 30-കാരിയും ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ ഇവർ അവിഹിതം ഉറപ്പിച്ചു.

ഭർത്താവിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ ലോ​ഗിൻ ചെയ്ത യുവതി 30-കാരിക്ക് അശ്ലീല സന്ദേശമിട്ടു. ഇതോടെ അവർ യുവാവിനെ ബ്ലോക്ക് ചെയ്തു. തുടർന്ന് 30-കാരിയുടെ വ്യാജ അക്കൗണ്ട് നിർമിക്കുകയായിരുന്നു ഇവർ. തുടർന്ന് 30-കാരിയുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ശേഷം യുവതിയുടെ സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകി അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച്, അക്കൗണ്ട് കൂടുതൽ വിശ്വാസ യോ​ഗ്യമാക്കി. തുടർന്ന് ഭർത്താവിന് വീണ്ടും വ്യാജ അക്കൗണ്ടിൽ നിന്ന് ഫോളോ റിക്വസ്റ്റ് അയച്ചു. ഭർത്താവ് ഇത് സ്വീകരിക്കുമോ എന്ന് നോക്കിയിരിക്കെയാണ് പൊലീസ് പിടികൂടുന്നത്. അതേസമയം പൊലീസ് ചോദ്യം ചെയ്യലിൽ വ്യാജ അക്കൗണ്ടിനെക്കുറിച്ചോ യുവതി ബ്ലോക്ക് ചെയ്തതിനെക്കുറിച്ചോ യുവാവിന് അറിവുണ്ടായിരുന്നില്ലെന്ന് വ്യക്തമായി.

 

Tags: arrestedaffairprofilecreatesCheckhusbandinstagramFakeWoman
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies