ലോക ടെസ്റ്റ് ചാമ്പ്യനാര്! കിരീടം നിലനിർത്തുമോ ഓസ്ട്രേലിയ? തലവരമാറ്റുമോ ദക്ഷിണാഫ്രിക്ക! ഫൈനൽ നാളെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യനാര്! കിരീടം നിലനിർത്തുമോ ഓസ്ട്രേലിയ? തലവരമാറ്റുമോ ദക്ഷിണാഫ്രിക്ക! ഫൈനൽ നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 03:28 pm IST
Facebook
Twitter
WhatsAppTelegram

ലോർഡ്സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ വരവ് ഫൈനലുകളിലെ ദുർവിധി മാറ്റാനാണ്. 11 മുതൽ 15 വരെയാണ് മത്സരം. 16ന് റിസർവ് ഡേയായി അനുവദിച്ചിട്ടുണ്ട്.  പേസ് ബൗളർമാരുടെ കമനീയ ശേഖരവുമായാണ് ഇരു ടീമുകളും കലാശ പോരിന് കച്ചമുറുക്കിയത്.

ടെംബ ബാവുമ നയിക്കുന്ന പ്രോട്ടീസിനായി ക​ഗീസോ റബാഡ, മാർക്കോ യാൻസർ, ഡെയ്ൻ പാറ്റേഴ്സൺ എന്നിവർ ഇറങ്ങുമ്പോൾ ഓസ്ട്രേലിയൻ നിരയിൽ പേസ് ബൗളിം​ഗ് നയിക്കുന്ന ക്യാപ്റ്റൻ കമിൻസിനൊപ്പം മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും അണിനിരക്കും.

2023-ൽ ഇന്ത്യയെ 209 റൺസിന് തകർത്താണ് ഓസ്ട്രേലിയ ജേതാക്കളായത്. ലോർഡ്സിലും കങ്കാരുകൾക്ക് മുൻതൂക്കമുണ്ട്. ഇവിടെ കളിച്ച 40 ടെസ്റ്റുകളിൽ 18 വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. താരങ്ങളുടെ പരിചയസമ്പത്തും കങ്കാരുകൾക്ക് തുണയാകും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ തുടർച്ചയായ ഏഴു ജയങ്ങളുമായാണ്
ദക്ഷിണാഫ്രിക്ക വരുന്നത്. എന്നാൽ ലോർഡ്സിൽ അത്ര നല്ല ഓർമകളല്ല അവർക്കുള്ളത്. ഇവിടെ കളിച്ച 18 ടെസ്റ്റുകളിൽ ആറെണ്ണത്തിൽ മാത്രമെ പ്രോട്ടീസിന് ജയിക്കാനായിട്ടുള്ളു. പ്രാദേശിക  സമയം രാവിലെ 10.30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ വൈകിട്ട് 3 മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്ററിലും മത്സരം തത്സമയം കാണാം.

 

Tags: australiasouth africafinal2025WTCAUS vs SA
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies